മിലാന്: ഇറ്റാലിയന്‍ ലീഗില്‍ എസി മിലാന് ആദ്യ ജയം.ബൗലോഗ്നയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് തോല്‍പ്പിച്ചത്. സ്ലാതന്‍ ഇബ്രഹിമോവിച്ചിന്റെ ഇരട്ട ഗോളിനാണ് മിലാന്‍ മികച്ച ജയം സ്വന്തമാക്കിയത്.
കളിയുടെ ഇരുപകുതികളിലുമായിട്ടാണ് മിലാന്‍ എതിരാളിയുടെ ഗോള്‍ വല കുലുക്കിയത്. 35-ാം മിനിറ്റില്‍ പോസ്റ്റിന് മുന്നിലേയ്‌ക്ക ഓടിക്കയറിയ ഇബ്രഹിമോവിച്ച് മികച്ച ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കിയാണ് ആദ്യ ഗോള്‍ നേടിയത്.സ്‌കോര്‍സ്‌കിയെ ബോക്‌സില്‍ വീഴ്‌ത്തിയതിന് കിട്ടിയ പെനാല്‍റ്റിയാണ് ഗോളായത്. 51-ാം മിനിറ്റില്‍ ഇബ്രഹിമോവിച്ച് തന്നെ ടീമിന് 2-0ന്റെ ജയം സമ്മാനിച്ചു. കളിയുടെ 88-ാം മിനിറ്റില്‍ ബൗലോഗ്നയുടെ മിച്ചെല്‍ ഡിക്‌സി ചുവപ്പുകാര്‍ഡുകണ്ട് പുറത്താവുകയും ചെയ്തു. ലീഗില്‍ എട്ടു ടീമുകള്‍ ആദ്യ മത്സരം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
















Comments