അര നൂറ്റാണ്ടിലധികമായി മലയാള സിനിമക്കൊപ്പം നിൽക്കുന്ന ഒരു നടനാണ് മധു. സിനിമയോടൊപ്പമുള്ള തന്റെ യാത്ര അദ്ദേഹം ഇന്നും തുടരുകയാണ്. രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടമായിരുന്നു ആദ്യ മലയാള സിനിമയെങ്കിലും. 1963 ല്‍ എന്‍ എന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്പാടുകള്‍ എന്ന സിനിമയാണ് ആദ്യം പുറത്തിറങ്ങിയത്. വളരെ ചെറുപ്പ കാലം മുതല്‍ തന്നെ നാടക രംഗത്ത് സജീവമായിരുന്നു അദ്ദേഹം. പിന്നീട് നാടകാഭിനയവും രചനയുമായി നാട്ടിലെ കലാസമിതിയുടെ അരങ്ങുകളില്‍ നിറഞ്ഞു നിന്നു. ചെമ്മീന്‍ എന്ന സിനിയിലെ കൊച്ചു മുതലാളിയെ ഒരു മലയാളിയും മറക്കില്ല. പരീക്കുട്ടി എന്ന കഥാപാത്രം അത്രമേല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
തകഴി, ബഷീര്‍, എം.ടി., എസ്.കെ. പൊറ്റെക്കാട്, തോപ്പില്‍ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂര്‍ തുടങ്ങി പ്രശസ്തരായ എഴുത്തുകാരുടെ തൂലികയില്‍ പിറന്ന കഥാപാത്രങ്ങളെ പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കാനുളള ഭാഗ്യം കിട്ടിയ നടനാണ് മധു. തിരുവനന്തപുരത്തിന്റെ മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുയുടേയും മൂത്ത മകനായിരുന്നു. മാധവന്‍ നായര്‍ എന്നാണ് മുഴുവന്‍ പേര്. സര്‍വകലാശാലയില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി തുടര്‍ന്ന് നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. അവിടെ നിന്നും മൂന്നു വര്‍ഷത്തെ നാടകപഠനത്തിനായി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു.
അതു കഴിഞ്ഞു പുറത്തറങ്ങിയ ഈ അതുല്യ പ്രതിഭ മലയാള സിനിമയ്‌ക്ക് ഒരു മുതല്‍ കൂട്ടായിരുന്നു. ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍ പ്രേമത്തിലെ ഇക്കോരന്‍, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് തുടങ്ങി പ്രേഷക മനസ്സില്‍ വേരുറപ്പിച്ച കഥാപാത്രങ്ങളായിരുന്നു. അഭിനയത്തിനു പുറമേ നിര്‍മ്മാണം, സംവിധാനം എന്നീ മേഖലകളിലും കഴിവു തെളിയിച്ചു. 2013-ല്‍ ഇദ്ദേഹം പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി.
















Comments