ഉഷ്ണമേഖല പ്രദേശങ്ങളിൽ ഉണ്ടാകുന്ന പഴവർഗ്ഗങ്ങൾ എപ്പോഴും പോഷകസമൃദ്ധവും ആരോഗ്യപ്രദവുമായിരിക്കും . ഈ ഗണത്തിൽ പെടുന്ന ഒരു ഫല വർഗ്ഗമാണ് കരിക്ക് . നമ്മുടെ അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളിൽ ഒന്നാണ് തേങ്ങ . അതിനാൽ തന്നെ തേങ്ങാവെള്ളം അല്ലെങ്കിൽ കരിക്കിൻ വെള്ളം സുലഭമായി ലഭിക്കുന്ന ഒന്ന് കൂടിയാണ് . ഉന്മേഷം തരാൻ സഹായിക്കുന്ന ഉത്തമ പാനീയമായ കരിക്കിൻ വെള്ളത്തിന് ധാരാളം പോഷകഗുണങ്ങളുമുണ്ട് .
കരിക്കിൻ വെള്ളം നമ്മുടെ ആഹാരക്രമത്തിൽ ഉൾപെടുത്തുകയാണെങ്കിൽ , നമ്മുടെ ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ഇതുവഴി രക്തസമ്മർദ്ദം കുറക്കുകയും ചെയ്യുന്നു . അതിനാൽ തന്നെ ഹൃദയത്തിന്റെ പ്രവർത്തനത്തെ സുഗമമാക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും .
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും കരിക്കിൻ വെള്ളം കഴിക്കുന്നത് ഉത്തമമാണ് . കരിക്കിൻ വെള്ളത്തിൽ കൊഴുപ്പിന്റെ അംശം കുറവായതിനാൽ , ആഹാരക്രമത്തിൽ കരിക്കിൻ വെള്ളം ഉൾപ്പെടുത്തി കുടിക്കുകയാണെങ്കിൽ വയർ നിറഞ്ഞ പ്രതീതി ഉണ്ടാകുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും തന്മൂലം ശരീര ഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യും .
കരിക്കിൻ വെള്ളത്തിൽ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാൽ , നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യും. .ഡോക്ടറുടെ നിർദേശ പ്രകാരം ഗർഭിണികൾ കരിക്കിൻ വെള്ളം കുടിക്കുകയാണെങ്കിൽ മലബന്ധം , നെഞ്ചേരിച്ചിൽ എന്നിവക്ക് ആശ്വാസം ലഭിക്കുന്നതായിരിക്കും .
രാത്രിയിൽ കരിക്കിൻ വെള്ളം മുഖത്തു പുരട്ടി കിടന്നാൽ , മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ് . കരിക്കിൻ വെള്ളത്തിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ സുഖമാക്കുകയും മലബന്ധം പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാതെ നോക്കുകയും ചെയ്യും .
ഇത്രയധികം ഗുണങ്ങൾ ഉള്ള കരിക്കിൻ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുന്നത് നന്ന്.
















Comments