ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. കുര്‍ണൂല്‍ ജില്ലയിലെ ഒരു ഗ്രാമീണ മേഖലയിലെ ഹനുമാന്‍ ക്ഷേത്രമാണ് തകര്‍ത്തത്.പട്ടിക്കൊണ്ട യിലാണ് സംഭവം നടന്നത്. രാത്രിയിലാണ് ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നിരിക്കുന്നതെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
ഒരു മാസത്തിനിടെ നാലാമത്തെ ആക്രമണമാണ് നടന്നിരിക്കുന്നത്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ശിവക്ഷേത്രത്തിലെ നന്ദി വിഗ്രഹം മുന്പ് തകര്‍ത്തിരുന്നു. ക്ഷേത്രത്തിലെ രഥം കത്തിച്ച സംഭവം വലിയ പ്രതിഷേധം ഉണ്ടാക്കി ആഴ്ചകള്‍ക്കുള്ളിലാണ് കുര്‍ണൂലിലും സമാന സംഭവം നടന്നിരിക്കുന്നത്.
മുന്‍ സംഭവങ്ങളില്‍ പോലീസ് ഇതുവരെ ആരേയും പിടികൂടിയിട്ടില്ല. നടപടികള്‍ വേഗത്തിലാക്കാത്തതും പ്രതികളെ പിടികൂടാത്തതുമാണ് സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്നും ഹിന്ദുസംഘടനകള്‍ ആരോപിച്ചു. സര്‍ക്കാറിനെ കരിവാരിത്തേയ്‌ക്കാന്‍ നടത്തുന്ന ശ്രമമാണ് ചില സാമൂഹ്യവിരുദ്ധര്‍ നടത്തുന്നതെന്ന സര്‍ക്കാര്‍ വക്താവ് അറിയിച്ചു. സംസ്ഥാനത്ത് ജഗന്‍മോഹന്‍ മന്ത്രിസഭ വന്ന ശേഷം 18 സംഭവങ്ങള്‍ ഒരു വര്‍ഷത്തിനിടെ നടന്നുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
















Comments