മുംബൈ : ലഹരി മരുന്നുക്കേസുമായി ബന്ധപ്പെട്ട് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിനിടെ നടി ദീപിക പദുക്കോൺ പൊട്ടിക്കരഞ്ഞതായി ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് . ചോദ്യം ചെയ്യലിനിടെ മൂന്ന് തവണ നടി കരഞ്ഞുവെന്നും, വൈകാരിക തന്ത്രങ്ങൾ ഇവിടെ ഉപയോഗിക്കരുതെന്ന് നടിയോട് എൻസിബി മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ട് ഉണ്ട്.
നേരത്തെ ചോദ്യം ചെയ്യലിൽ ദീപിക പദുക്കോണൊപ്പം ഇരിക്കാൻ ആവശ്യപ്പെട്ട് ഭർത്താവും നടനുമായ രൺവീർ സിങ് എൻസിബിക്ക് അപേക്ഷ നൽകിയിരുന്നു. . ദീപികയ്‌ക്ക് സമ്മര്‍ദ്ദം താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രൺവീർ അപേക്ഷ സമര്‍പ്പിച്ചത് .
ഗോവയിലെ ഷൂട്ടിങ് നിർത്തിവച്ചാണ് ദീപിക പദുകോൺ മുംബൈയിലേക്ക് തിരികെയെത്തിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് യാതൊരു വിധ ചോദ്യങ്ങളും നടിക്കു നേരെ ഉണ്ടായില്ല. അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപികയെ വിട്ടയച്ചത് .
എന്നാൽ ചില ചോദ്യങ്ങൾക്കുള്ള മറുപടി തൃപ്തികരമല്ലാത്തതിനാൽ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണു സൂചന. നടിയുടെ ഫോണും എൻസിബിയുടെ കസ്റ്റഡിയിലാണ്.
















Comments