ലണ്ടൻ : അനിൽ അംബാനിക്കെതിരെ നിയമ നടപടികളുമായി ചൈനീസ് ബാങ്കുകൾ.ബിസിനസ്സ് രംഗത്തെ കടബാദ്ധ്യതകള്‍ക്കെതിരെയാണ് ആഗോള ആസ്തികള്‍ പിടിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 5276 കോടിയുടെ ബാദ്ധ്യതയുണ്ടെന്നാണ് ചൈനീസ് ബാങ്കുകളുടെ അവകാശവാദം. എന്നാൽ ഇതിനെതിരെ അനിൽ അംബാനിയും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മെയ് 22നാണ് ഇംഗ്ലണ്ടിലെ കോടതി ചൈനാ ബാങ്കിന്റെ കേസ്സ് പരിഗ ണിച്ചത്.ഇന്‍ഡസ്ട്രീയല്‍ ആന്റ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്‌സപോര്‍ട്ട്- ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനാ, ചൈനാ ഡെവലപ്പ്‌മെന്റ് ബാങ്ക് എന്നിവര്‍ സംയുക്തമായാണ് കേസ്സ് നല്‍കിയിരിക്കുന്നത്. പലിശയടക്കമാണ് ബാദ്ധ്യതാ തുക 5276 കോടിയിലെത്തിയത്.
അനിൽ അംബാനി നൽകിയ ഹർജിയും കോടതി പരിഗണിക്കും. എന്നാൽ ഇത് തുക മടക്കിത്തരാതിരിക്കാനുള്ള തന്ത്രമാണെന്നാണ് ചൈന ബാങ്കുകളുടെ ആരോപണം.
















Comments