തിരുവനന്തപുരം : കൊറോണവ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ സ്ഥിതി ഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം. രോഗവ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പിലാക്കാനുള്ള സാധ്യതകളും ചര്‍ച്ചയില്‍ ഉയര്‍ന്നേക്കാം.
വൈകിട്ട് നാലിന് ആണ് ഓണ്‍ലൈനായിട്ടായിരിക്കും യോഗം ചേരുന്നത്. യോഗത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളെടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യ വകുപ്പും ജില്ലാ കലക്ടര്‍മാരും ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും നിലപാടാണ് മിക്ക രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും. ലോക്ഡൗണ്‍ ഒഴിവാക്കി രോഗവ്യാപനം നിയന്ത്രിക്കാനുളള വഴികളാണ് സര്‍ക്കാരും തേടുന്നത്.
സര്‍വകക്ഷി യോഗത്തിന്റെ നിലപാട് വരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. കര്‍ശന നിയന്ത്രണം വേണമെന്ന നിലപാടിലാണ് സിപിഎമ്മും സിപിഐയും. ബിജെപിയും ഉചിതമായ നിലപാട് സര്‍വകക്ഷിയോഗത്തില്‍ അറിയിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. ലോക്ഡൗണ്‍ വന്നില്ലെങ്കില്‍ പോലും പരസ്പരം സമ്പര്‍ക്കം ഒഴിവാക്കുന്ന തരത്തിലുള്ള നിയന്ത്രണമാണ് ലക്ഷ്യമിടുന്നത്.
Comments