ലക്‌നൗ : കൃഷ്ണജന്മ ഭൂമി കയ്യേറി നിർമ്മിച്ച മസ്ജിദ് പൊളിച്ച് മാറ്റരുതെന്ന് കോൺഗ്രസ് . മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഹർജിയെ എതിർത്ത് രംഗത്തെത്തിയത്.
പതിനേഴാം നൂറ്റാണ്ടിലെ പള്ളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച നിവേദനം മതസൗഹാർദ്ദം തകർക്കും . പുറത്ത് നിന്നുള്ളവർക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ല – കോൺഗ്രസ് നേതാവ് മഹേഷ് പതക് നയിക്കുന്ന ‘ഓൾ ഇന്ത്യ തീർത്ഥ് മഹാസഭ’ എന്ന സംഘടനയാണ് ഹർജിയ്‌ക്കെതിരെ വാദമുയർത്തുന്നത്.
കൃഷ്ണ ജന്മഭൂമിയിലാകാം മസ്ജിദ് നിലനിൽക്കുന്നത് എങ്കിലും അത് പള്ളിയ്‌ക്ക് അവകാശപ്പെട്ട ഭൂമിയായി കണ്ട് വിട്ടു കൊടുക്കണം . ശ്രീകൃഷ്ണന്റെ ജന്മസ്ഥലം വീണ്ടെടുക്കുന്നതിനുള്ള വിഷയം മഥുരയിൽ അരാജകത്വം ഉണ്ടാക്കും . ഹിന്ദുക്കൾ മുസ്ലീങ്ങളുമായി ധാരണയിൽ പോകുന്നതാണ് നല്ലതെന്നും മഹേഷ് പതക് പറഞ്ഞു.
















Comments