തിരുവനന്തപുരം : തർക്ക മന്ദിരക്കേസിൽ വിധി പറഞ്ഞ ലക്നൗവിലെ കോടതിയ്ക്കെതിരെ കേരളത്തിൽ പ്ലക്കാർഡുയർത്തി പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ .
മത നിരപേക്ഷ ഇന്ത്യയുടെ മരണ മണിയാണെന്ന് വിധിയെന്നും , ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് ഡി വൈ എഫ് ഐയുടെ വാദം . ഒരു ലക്ഷം കേന്ദ്രങ്ങളിൽ പ്ലക്കാർഡുകൾ ഉയർത്താനാണ് തീരുമാനമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അതേ സമയം ഉത്തർപ്രദേശിലെ കോടതി വിധിയ്ക്കെതിരെ കേരളത്തിൽ മാത്രമുള്ള യുവജന സംഘടന പ്രതിഷേധിക്കുന്നതിനെതിരെ സോഷ്യൽ മീഡിയ ട്രോളുകയും ചെയ്യുന്നുണ്ട് .
Comments