മ്യൂണിച്ച്: ബയേൺ മ്യൂണിച്ചിന്റെ കിരീട ദാഹം അവസാനിക്കുന്നില്ല. ജർമ്മനിയിലെ സൂപ്പർ ലീഗ് കിരീടമാണ് ബയേൺ ബ്യൂണിച്ച് കരസ്ഥമാക്കിയത്. കഴിഞ്ഞയാഴ്ച യുവേഫാ സൂപ്പർകപ്പ് കീരീടം സ്വന്തമാക്കിയതിന് പിറകേയാണ് ബയേൺ രണ്ടാം കിരീടം അലിയൻസ് അറീനയിലിൽ സ്വന്തമാക്കിയത്. ജർമ്മൻ ലീഗിലെ ഡോട്ട്മുണ്ടിനേയാണ് ബയേൺ തോൽപ്പിച്ചത്. 3-2നാണ് കിരീടം നേടിയത്. ജോഷ്വാ കിമ്മിച്ചാണ് വിജയഗോൾ നേടിയത്. സീസണിലെ അഞ്ചാം കിരീടമാണ് ബയേൺ സ്വന്തമാക്കിയത്.
കളിയുടെ 18-ാം മിനിറ്റിൽ കോറന്റീൻ തിലീസ്സോയിലൂടെ ബയേൺ മുന്നിലെത്തി. 32-ാം മിനിറ്റിൽ സൂപ്പർതാരം തോമസ്സ് മുള്ളറിലൂടെ ബയേൺ ലീഡ് 2-0 ആയി ഉയർത്തി. എന്നാൽ 39-ാം മിനിറ്റിൽ ജൂലിയാൻ ബ്രാൻഡും 55-ാം മിനിറ്റിൽ ഹാലാന്റും നേടിയ ഗോളിൽ ഡോട്ട്മുണ്ട് സമനില പിടിച്ചുകൊണ്ട് തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. അവസാന നിമിഷത്തിൽ കിമ്മിച്ച് നടത്തിയ മുന്നേറ്റം നിർണ്ണായകമായി. ബയേണിന് ലീഗിലെ അനിഷേധ്യ സ്ഥാനം നേടിക്കൊടുത്തുകൊണ്ടാണ് കിമ്മിച്ചിന്റെ കാല് ചലിച്ചത് . 82-ാം മിനിറ്റിലാണ് വിജയ ഗോൾ വീണത്.
















Comments