ലക്നൗ ; കോൺഗ്രസിന്റെ പ്രതിഷേധത്തിന്റെതിരെ ഹത്രാസിൽ മരണപ്പെട്ട യുവതിയുടെ കുടുംബം . യോഗി സർക്കാർ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ട് , സംതൃപ്തിയുമുണ്ട് ,പിന്നെ എന്തിനാണ് ഇത്തരം പ്രതിഷേധങ്ങളും , ധർണ്ണയും – യുവതിയുടെ പിതാവ് ചോദിച്ചു .
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തങ്ങളോട് ഫോണിൽ സംസാരിച്ചു. കുറ്റവാളികൾക്ക് തക്ക ശിക്ഷ നൽകുമെന്ന് അദ്ദേഹം തങ്ങൾക്ക് ഉറപ്പ് നൽകി . തങ്ങൾക്ക് വേണ്ടി ധർണയിലോ പ്രതിഷേധത്തിലോ ആരും ഇരിക്കേണ്ട ആവശ്യമില്ലെന്നും യുവതിയുടെ പിതാവ് പ്രസ്താവനയിൽ പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് യുവതിയുടെ വീട് സന്ദർശിച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്താവന. കേസിൽ സമഗ്രമായ അന്വേഷണം നടത്താനും മകൾക്ക് നീതി ലഭിക്കാനും ആഗ്രഹിക്കുന്നതായും കുടുംബത്തിന്റെ ഈ ആവശ്യങ്ങളെക്കുറിച്ച് യോഗി സർക്കാരിനെ അറിയിച്ചതായും യുവതിയുടെ പിതാവ് പറഞ്ഞു . മാത്രമല്ല കുടുംബത്തെ സഹായിക്കുമെന്ന് ഉറപ്പ് നൽകിയതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു .
കുടുംബം സർക്കാർ അന്വേഷണത്തിൽ സംതൃപ്തി അറിയിച്ചിട്ടും രാഷ്‌ട്രീയ ലാഭത്തിനായി ഈ കേസ് വലിച്ചിഴയ്‌ക്കുന്ന കോൺഗ്രസിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
















Comments