മാഡ്രിഡ്: ലാ ലീഗയില്‍ ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ ജയം. ലാ ലീഗയിലെ രണ്ടാം മത്സരത്തിലാണ് ബാഴ്‌സ മികച്ച ജയം സ്വന്തമാക്കിയത്. സെല്‍റ്റാ വിഗോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. കൗമാര പ്രതിഭ ആന്‍സു ഫാത്തിയുടെ മികവിലാണ് ബാഴ്‌സ തുടക്കമിട്ടത്. 11-ാം മിനിറ്റിലാണ് ഫാത്തി ഗോളിന് തുടക്കമിട്ടത്.
51-ാം മിനിറ്റില്‍ ബാഴ്‌സയ്‌ക്ക് സെല്‍റ്റ ഒരു ഗോള്‍ സമ്മാനിക്കുകയും ചെയ്തു. ലൂക്കാസ് ഒലാസയാണ് സ്വന്തം വലയിലേക്ക് ഗോളടിച്ചത്. കളിയുടെ അവസാന നിമിഷത്തില്‍ സെര്‍ഗീ റോബെര്‍ട്ടോയുടെ വകയാണ് ബാഴ്‌സയുടെ മൂന്നാമത്തെ ഗോള്‍ വീണത്.
Comments