തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വർധിച്ചു വരുന്ന സാഹചര്യത്തിൽ 144 പ്രഖ്യാപിച്ചത് ക്രിസ്ത്യൻ പള്ളികളിലെ കുർബാനയ്‌ക്ക് ബാധകമല്ലെന്ന് പിണറായി .
അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന ഉത്തരവ് കുര്‍ബാനയ്‌ക്ക് ബാധകമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കുര്‍ബാനയ്‌ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പെടുത്തരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പളളികളില്‍ കുര്‍ബാന നടത്താമെന്ന് കെ.സി.ബി.സി അറിയിച്ചിരുന്നു . അതേസമയം, സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുമ്പോൾ എല്ലായിടത്തും നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റ. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സർക്കാർ കലക്ടർമാർക്ക് നൽകിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് വിമർശനം ഉയരുന്നു. കലക്ടർമാരിൽ മാത്രം നിക്ഷിപ്തമായ അധികാരം സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് തെറ്റായ നടപടിയാണെന്നാണ് ആക്ഷേപം.
Comments