കൊൽക്കത്ത: തദ്ദേശീയമായി നിർമ്മിച്ച തേജസ് എക്‌സ്പ്രസ് ലോക്കോമോട്ടീവുകളുടെ ആദ്യ ബാച്ച് ഫ്‌ളാഗ് ഓഫ് ചെയ്ത് ഇന്ത്യൻ റെയിൽവെ. പശ്ചിമ ബംഗാളിലെ അസനോൾ റെയിൽവെ സ്‌റ്റേഷനിൽ നിന്നാണ് തേജസ് എക്‌സ്പ്രസ് ലോക്കോമോട്ടീവുകൾ ഫ്‌ളാഗ് ഓഫ് ചെയ്തത്.
നൂതനമായ സാങ്കേതിക വിദ്യ കൊണ്ട് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചതാണ് തേജസ് എക്‌സ്പ്രസിന്റെ എഞ്ചിൻ. പശ്ചിമ ബംഗാളിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ക്‌സ് (സിഎൽഡബ്യു) ആണ് എഞ്ചിൻ നിർമ്മിച്ചിരിക്കുന്നത്.
മേയ്‌ക്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ കീഴിലെ വലിയ നേട്ടമാണിതെന്ന് റെയിൽവെ മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി. നൂതനവും കാര്യക്ഷമവുമായ ലോക്കോമോട്ടീവുകളാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. പ്രധാനമന്ത്രിയുടെ ആത്മ നിർഭർ ഭാരതിന്റേയും മേയ്‌ക്ക് ഇൻ ഇന്ത്യാ പദ്ധതിയുടെയും സുപ്രധാന നേട്ടമാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.















