ജനീവ: ഐക്യരാഷ്‌ട്ര സഭയിൽ സുവ്യക്തമായ ആണവ നയം മുന്നോട്ട് വച്ച് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ഷ്രിംഗ്ലയാണ് നയം വ്യക്തമാ ക്കിയത്. ആണവ നിരായുധീകരണം സംബന്ധിച്ച് ഐക്യരാഷ്‌ട്രസഭാ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഷ്രിംഗ്ല.
‘ആദ്യം ഉപയോഗിക്കില്ലെന്ന’ ആണവ വിഷയത്തിലെ ആഗോള നിലപാടിൽ ഇന്ത്യ എന്നും മുൻപന്തിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ആണവായുധ നിർവ്യാപനം എന്നത് രാജ്യങ്ങളുടെ പരസ്പര വിശ്വാസവും സമാധാനക്കരാറും അടിസ്ഥാനമാക്കിയാണ് എന്ന തികഞ്ഞ ബോധ്യവും ഇന്ത്യക്കുണ്ട്. അതിനാൽ നിലവിൽ ആണവായുധം കയ്യിലുള്ള എല്ലാ രാജ്യങ്ങളും കൂടിയാലോചിക്കണമെന്ന് ഓർമ്മിപ്പിക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നു’ ഷ്രിംഗ്ല വ്യക്തമാക്കി.
ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര ആണവ നിരായുധീകരണ ദിനം ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സമ്മേളനം നടന്നത്. സമ്പൂർണ്ണ ആണവ നിരായുധീകരണം എന്നതാണ് ഐക്യരാഷ്‌ട്രസഭയുടെ ആത്യന്തിക ലക്ഷ്യം. സഭയുടെ ലക്ഷ്യത്തിന് പൂർണ്ണ പിന്തുണയാണ് ഇന്ത്യ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
















Comments