കാസർകോട്: മുസ്ലീം ലീഗ് നേതാവും ലീഗ് എംഎല്‍എയുമായ എം സി കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി തട്ടിപ്പ് കേസില്‍ പരിഹാര നടപടികള്‍ വേഗത്തിലാക്കാന്‍ ലീഗിന്റെ നിര്‍ദേശം.എന്നാല്‍ ബാധ്യത തീർക്കാൻ കമറുദ്ദീന് ആസ്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ സുഹൃത്തുക്കളുടെ സഹായത്താൽ സ്ഥലമൊ, സ്വത്തുക്കളുടെ ഉടമസ്ഥതയോ നല്‍കി ബാധ്യതകള്‍ തീര്‍ക്കാനാണ് ധാരണയെന്നാണ് വിവരം.
കമറുദ്ദീന്റെ വീടുള്‍പ്പെടെ വായ്പയിലാണ് ഉള്ളത് എന്നാണ് പാർട്ടി വൃത്തങ്ങൾ പുറത്തുവിടുന്ന സൂചനകൾ. ഈ അവസരത്തിലാണ് സഹായവാഗ്ദാനം നല്‍കിയിട്ടുള്ള സുഹൃത്തുക്കളെ ഉപയോഗിച്ച് ബാധ്യത തീര്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആണ് ലീഗ് നേതൃത്വം പരിഹാരമായി മുന്നോട്ടുവെച്ചത്. പാര്‍ട്ടി നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മായിന്‍ ഹാജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രശ്ന പരിഹാര നടപടികള്‍ക്ക് ലീഗ് മുന്നോട്ടുവന്നത്. പത്ത് ലക്ഷത്തില്‍ താഴെ തുക നിക്ഷേപിച്ചവര്‍ക്ക് ആദ്യഘട്ടത്തില്‍ തുക തിരിച്ച് നല്‍കാനാണ് നീക്കം. എഴുപതോളം പേരാണ് പത്ത് ലക്ഷത്തില്‍ താഴെ നിക്ഷേപം നടത്തിയവരായുള്ളത്. വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വരാണ് ഇത്തരക്കാര്‍.
















Comments