തിരുവനന്തപുരം ; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നാളെ കേരളത്തിൽ ഡിവൈഎഫ്ഐ യുടെ പ്രതിഷേധം . ഹത്രാസിൽ ജനങ്ങൾക്ക് മേൽ ഹിന്ദുത്വം നരവേട്ട നടത്തുന്നുവെന്നും ഇത് രാജ്യത്തെ വെല്ലുവിളിക്കുന്നതാണെന്നുമാണ് ഡി വൈ എഫ് ഐ പ്രസ്താവനയിൽ പറയുന്നത്.
യോഗി ഭരിക്കുന്ന ഉത്തർപ്രദേശിൽ പീഡനങ്ങൾ നടക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി നാളെ വൈകിട്ട് ഏഴ് മണിക്ക് പ്രതിഷേധ ജ്വാല തെളിയിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ കാൽലക്ഷം യൂണിറ്റുകളിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം കേരളത്തിൽ പീഡനവും ,കൊലപാതകവും , കഞ്ചാവ് മാഫിയയും, സ്വർണ്ണക്കടത്തും തുടരെ നടക്കുമ്പോഴും യുപിയിൽ നടന്ന കൊലപാതകത്തിനെതിരെ ഇവിടെ പ്രതിഷേധിക്കാൻ മനസ്സ് കാണിക്കുന്ന ഡി വൈ എഫ് ഐ യ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളുമുണ്ട്.
Comments