പാട്ന: ബിഹാറിൽ ദളിത് നേതാവിന് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ആർ ജെ ഡി നേതാവ് തേജസ്വി യാദവിനേതിരെ പോലിസ് കേസെടുത്തു. തെരഞ്ഞെടുപ്പിൽ സിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആർജെഡി നേതാവ് തേജസ്വി യാദവ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ദലിത് നേതാവ് ശക്തി മാലിക് ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുർണിയയിലെ വീടിനുള്ളിൽ ശക്തി മാലികിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ആർജെഡി എസ്‍സി/എസ്ടി സെൽ സംസ്ഥാന പ്രസിഡന്റായിരുന്ന മാലിക്കിനെ ആരോപണത്തെ തുടർന്ന് പാർട്ടി പുറത്താക്കിയിരുന്നു.
ബൈക്കിലെത്തിയ 3 പേർ വീട്ടിൽ കടന്ന്, ഉറങ്ങിക്കിടക്കുകയായിരുന്ന മാലിക്കിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം മാലിക്കിനെ തേജസ്വി ജാതീയമായി അധിക്ഷേപിക്കുന്നതും ഇല്ലാതാക്കുമെന്നു പറയുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ദളിത് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ടിട്ടും കോൺഗ്രസും ഇടതു പക്ഷവും വിഷയത്തിൽ മൗനം തുടരുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
















Comments