മാനസിക പിരിമുറുക്കങ്ങൾ , വയർ കമ്പിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ , നടുവേദന , തലവേദന , അടിവയറ്റിൽ ഉണ്ടാവുന്ന വേദന തുടങ്ങി നിരവധി പ്രശനങ്ങൾ ആണ് ആർത്തവ സമയത്ത് ഒരു സ്ത്രീക്ക് ഉണ്ടാകുന്നത് . ഈ ബുദ്ധിമുട്ടുകൾക്കൊപ്പം വീട്ടിലെ ജോലിയും , ഓഫീസിലെ ജോലിയും എല്ലാം കൂടിയാകുമ്പോൾ പല സ്ത്രീകളും തളർന്നു പോകും .
അതിനാൽ ആർത്തവ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കാതെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ചില പൊടികൈകൾ ഇവയൊക്കെയാണ്
1 . എള്ളെണ്ണ
ആയുർവേദ ചികിത്സകളിൽ ശരീരം തിരുമ്മാൻ ഉപയോഗിക്കുന്ന ഒന്നാണ് എള്ളെണ്ണ . എള്ളെണ്ണക്ക് ശരീരത്തിൽ ഉണ്ടാകുന്ന നീർവീഴ്ച ഇല്ലാതാക്കാനും ആന്റിഓക്സിഡന്റ് ഗുണങ്ങളും ഉണ്ട് . അതിനാൽ തന്നെ ആർത്തവ സമയത്ത് അടിവയറ്റിൽ എള്ളെണ്ണ ഉപയോഗിച്ച് തടവുന്നത് വേദന ശമിക്കാൻ സഹായകമാകും .
2 . ഉലുവ
ഉലുവ ശരീര ഭാരം കുറക്കാൻ സഹായിക്കുന്ന ഒന്നാണ് എന്ന് എല്ലാവർക്കും അറിയാം . അതുപോലെ തന്നെ കരൾ , കിഡ്നി എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഉലുവ നല്ലതാണ് . ആർത്തവ സമയത്തുണ്ടാകുന്ന വേദന ശമിപ്പിക്കുവാൻ , പന്ത്രണ്ട് മണിക്കൂറോളം ഉലുവ ഇട്ടു വെച്ച വെള്ളം കുടിച്ചാൽ മതി .
3 . ചൂട് പിടിക്കുക
ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറു വേദന ശമിപ്പിക്കുവാൻ അടിവയറ്റിൽ അല്പം ചൂട് പിടിക്കുന്നത് ഗുണം ചെയ്യും .
4 . ഇഞ്ചിയും കുരുമുളകും ഇട്ടു തിളപ്പിച്ച ചായ
ആർത്തവ സമയത്തുണ്ടാകുന്ന വേദന ശമിപ്പിക്കാനുള്ള കഴിവ് ഇഞ്ചിക്കുണ്ട് . അതിനാൽ ഇഞ്ചിയും അല്പം കുരുമുളകും ഇട്ടു തിളപ്പിച്ച ചായ കുടിക്കുന്നത് ഗുണം ചെയ്യും . കൂടാതെ മറ്റു ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും ഇഞ്ചി ഒരുത്തമ ഔഷധമാണ് .
5 . ജീരകം
ജീരക വെള്ളം കുടിക്കുന്നത് ആർത്തവ വേദന ശമിപ്പിക്കുവാൻ സഹായിക്കും .
Comments