പാരീസ്: ഫ്രഞ്ച് ഓപ്പണിലെ പുരുഷവിഭാഗത്തിൽ കാരാനോ ബുസ്റ്റ ക്വാർട്ടറിൽ കടന്നു. ഡാനിയൽ ആൾട്ട്‌മേയറെ് 6-2, 7-5, 6-2 എന്ന സ്‌കോറിനാണ് ബുസ്റ്റ തോൽപ്പിച്ചത്. ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചാണ് എതിരാളി. യു.എസ്.ഓപ്പണിൽ ക്വാർട്ടറിൽ കടന്ന താരമാണ് ബുസ്റ്റ. യു.എസ്.ഓപ്പണിൽ എതിരാളിയായി വന്ന ജോക്കോവിച്ച് അയോഗ്യനാക്കപ്പെട്ട സംഭവം നടന്നത് ബുസ്റ്റക്കെതിരെ നടന്ന മത്സരത്തിനിടെയാണ്.
ഇന്നു നടക്കുന്ന ആദ്യ ക്വാർട്ടർ പോരാട്ടങ്ങളിൽ റഫേൽ നദാലും ഡോമിനിക് തീമും പോരാട്ടത്തിനിറങ്ങും. ജാനിക് സിന്നറാണ് നദാലിന്റെ എതിരാളി. ഡോമിനിക് തീം ഷ്വാറ്റ്‌സ്മാനുമായി ഏറ്റുമുട്ടും.
Comments