ന്യൂഡൽഹി : ഹത്രാസ് സംഭവത്തിൽ കലാപം ലക്ഷ്യമിട്ടുള്ള പ്രതിപക്ഷത്തിന്റെയും മതവർഗീയ സംഘങ്ങളുടേയും പ്രചാരണങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി യോഗി സർക്കാർ. ഹത്രാൻ സംഭവത്തിൽ സിബിഐ അന്വേഷണം സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ നടത്തണമെന്ന് സർക്കാർ ഹർജിയിൽ അഭ്യർത്ഥിച്ചു. നിരന്തരമായ നുണപ്രചാരണങ്ങളും കലാപം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കുമെതിരെയാണ് ഹർജി നൽകിയത്.
ഹത്രാസിൽ മാതാപിതാക്കളുമായി സംസാരിച്ചതിനു ശേഷമാണ് മൃതദേഹം ദഹിപ്പിച്ചതെന്ന് ഹർജിയിൽ പറയുന്നു. പ്രദേശത്ത് വലിയ കലാപം ഒഴിവാക്കാനായിരുന്നു ഇത്. ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് വലിയ കലാപം ഉണ്ടാകാൻ സാദ്ധ്യതയുണ്ടായിരുന്നു. ഇതൊഴിവാക്കാൻ ജില്ല നേതൃത്വം പെൺകുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചതിനു ശേഷമാണ് മൃതദേഹം മറവു ചെയ്തതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദേശീയ ശ്രദ്ധ നേടിയ വിഷയമായതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് സർക്കാർ കരുതുന്നതെന്നും പൊതു താത്പര്യ ഹർജിയിൽ വ്യക്തമാക്കുന്നു.
















Comments