സ്‌റ്റോക്ക്‌ഹോം: ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്ന് പേരാണ് ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് അർഹരായത്. റോജർ പെൻറോസ്, റെയ്ൻ ഹാർഡ്, ജൻസൽ, ആൻഡ്രിയ ഗെസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. തമോഗർത്തത്തെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.
ബ്രിട്ടണിലെ ഓക്‌സ്ഫഡ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനാണ് റോജർ പെന്റോസ്. തമോഗർത്തം രൂപപ്പെടുന്നതിൽ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കുന്ന കണ്ടുപിടുത്തമാണ് റോജർ പെന്റോസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ക്ഷീരപഥത്തിന്റെ മദ്ധ്യഭാഗത്ത് വലിയ തോതിലുള്ള തമോഗർത്തത്തെ കണ്ടെത്തിയതിനാണ് റെയിൻ ഗാർഡ് ജൻസലിൻ, ആൻഡ്രിയ ഗെസ് എന്നിവർ പുരസ്‌കാരം നേടിയത്.
സ്റ്റോക്ക്ഹോമിലെ കരോളിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിൽ ഒന്നാണ് നൊബേൽ പുരസ്‌കാരം. സ്വർണ്ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറുമാണ് സമ്മാനം. 124 വർഷങ്ങൾക്ക് മുൻപ് സ്വീഡിഷ് ഗവേഷകനായ ആൽഫ്രഡ് നൊബേലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
BREAKING NEWS:
The Royal Swedish Academy of Sciences has decided to award the 2020 #NobelPrize in Physics with one half to Roger Penrose and the other half jointly to Reinhard Genzel and Andrea Ghez. pic.twitter.com/MipWwFtMjz— The Nobel Prize (@NobelPrize) October 6, 2020
















Comments