സ്റ്റോക്ക്ഹോം: രസതന്ത്ര ശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. രണ്ടു പേരാണ് പുരസ്‌കാരത്തിന് അർഹത നേടിയത്. ഇമ്മാന്യുവൽ ചാർപെൻഡിയർ, ജന്നിഫർ ഡൗന എന്നിവർക്കാണ് പുരസ്‌കാരം. ജീനോം എഡിറ്റിംഗിലെ കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്‌കാരം. ബർലനിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ് ഇമ്മാന്യുവൽ ചാർപെൻഡിയർ. ബെർകിലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകയാണ് ജന്നിഫർ ഡൗന.
ജനിതക എഡിറ്റിംഗിന് സഹായിക്കുന്ന ഒരു ശാസ്ത്ര ഉപാധി കണ്ടെത്തിയതിനാണ് ഇരുവർക്കും പുരസ്‌കാരം നൽകുന്നതെന്ന് നൊബേൽ സമിതി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരവും വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരവും പ്രഖ്യാപിച്ചിരുന്നു.
റോജർ പെൻറോസ്, റെയ്ൻ ഹാർഡ്, ജൻസൽ, ആൻഡ്രിയ ഗെസ് എന്നിവരാണ് ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് അർഹത നേടിയത്. തമോഗർത്തത്തെ കുറിച്ചുള്ള പഠനത്തിനാണ് ഇവർക്ക് പുരസ്‌കാരം ലബിച്ചത്. ഹാൾവി ജെ ആൽട്ടർ, ചാൾസ് എം റൈസ്, മൈക്കിൾ ഹ്യൂട്ടൺ എന്നിവർക്കാണ് വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം ലഭിച്ചത്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവർ പുരസ്‌കാരത്തിന് അർഹത നേടിയത്.
















Comments