മുംബൈ: നടി കങ്കണ റാണാവത്തിനെതിരെ പ്രസ്താവനയിറക്കിയ ശബാനാ ആസ്മിക്ക് ചുട്ടമറുപടി. രംഗോലി ചാന്ദലാണ് നടിയും ആക്ടിവിസ്റ്റുമായ ശബാനാ ആസ്മിക്ക് ചുട്ടമറുപടി നല്‍കിയത്. എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കണമെന്ന ആഗ്രഹമാണ് കങ്കണയെ നയിക്കുന്നതെന്നാണ് ശബാനാ ആസ്മി ഇന്നലെ പ്രസ്താവന നടത്തിയത്.
കങ്കണയുടെ സഹോദരിയും മാനേജറുമാണ് രംഗോലി ചാന്ദേല്‍. ‘ഇതാ വന്നിരിക്കുന്നു ആത്മഹത്യാ സംഘം. എനിക്ക് നിങ്ങളോടും ഭര്‍ത്താവിനോടും ഒരു ചോദ്യമേ ചോദിക്കാനുള്ളു. നിങ്ങള്‍ രണ്ടുപേരും അറിയാവുന്ന അഭിനയവും കവിതയെഴുത്തുമായി നടന്നാല്‍ പോരേ? എന്തിനാണ് എല്ലാ ദേശീയ വിഷയത്തിലും ഇടപെട്ട് ദേശവിരുദ്ധ സമരങ്ങളുടെ ഭാഗമാകുന്നത് ? എന്തിനാണ് എപ്പോഴും മാദ്ധ്യമ തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ നോക്കുന്നത്? നിങ്ങളുടെ ഇന്ത്യാ വിരുദ്ധ അജണ്ടകള്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ എന്തുകൊണ്ട് കങ്കണയ്‌ക്ക് ഇന്ത്യ അനുകൂല അജണ്ടകള്‍ പറഞ്ഞുകൂടാ? എന്തിനാണ് രണ്ടു നീതി’ രംഗോലി ചോദിച്ചു.
സുശാന്ത് സിംഗുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കങ്കണ റണാവത് എല്ലാ സംഭവത്തിലും പ്രതികരിച്ചു തുടങ്ങിയത്. കങ്കണക്കെതിരായ മഹാരാഷ്‌ട്രാ സര്‍ക്കാറിന്റെ പ്രതികാര നടപടിയെ ഒരു നടി എന്ന നിലയില്‍ പിന്തുണയ്‌ക്കാന്‍ ശബാനാ ആസ്മി അടക്കമുള്ളവര്‍ തയ്യാറായിട്ടില്ല. മുംബൈ സിനിമാ ലോകത്തെ മയക്കുമരുന്ന് ബന്ധം അന്വേഷണ വിഷയമായതോടെ ശബാനാ ആസ്മി അടക്കമുള്ള ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മകളിലേയ്‌ക്കും സി.ബി.ഐ അന്വേഷണം നീളുന്നതിന്റെ ദേഷ്യവുമാണ് പ്രസ്താവനയ്‌ക്ക് പിന്നിലെന്നും രംഗോലി വ്യക്തമാക്കി.
















Comments