ന്യുഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ ദിനത്തിന് ആശംസകളര്‍പ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ‘2020ലെ ഇന്ത്യന്‍ വ്യോമാസേനാ ദിനത്തില്‍ വ്യോമസേനയിലെ എല്ലാ വൈമാനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തന്റെ ആശംസകള്‍. 88 വര്‍ഷങ്ങളായുള്ള സമര്‍പ്പിതമായ സേവനമാണ് ഇന്ത്യന്‍ സുരക്ഷയ്‌ക്കായി വ്യോമസേന നിര്‍വ്വഹിക്കുന്നത്. അവരുടെ ത്യാഗവും മികവും മറ്റാര്‍ക്കും അവകാശപ്പെടാനാകാത്തവിധം ശക്തവും തീഷ്ണവുമായ സേനാ വ്യൂഹമാക്കി വ്യോമസേനയെ മാറ്റിയിരിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് സന്ദേശത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ആകാശം വ്യോമസേനയുടെ കയ്യില്‍ അതീവസുരക്ഷിതമാണെന്ന് ആത്മവിശ്വാസമുണ്ട്. എല്ലാവര്‍ക്കും ആകാശനീലിമയുടെ വിശാലതയും സുരക്ഷിതമായ തിരിച്ചിറങ്ങലുകളും ആശംസിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
The Nation is proud of its men and women in blue and salutes the prowess of the IAF as it stands ready to face challenges and deter adversaries. We remain committed to enhancement of IAF's combat capability through modernisation and indigenisation.
— Rajnath Singh (@rajnathsingh) October 8, 2020
ഇന്ന് രാവിലെ മുതല്‍ ന്യൂഡല്‍ഹിയിലെ ഹിന്‍ഡാലിലെ വ്യോമസേനാ കേന്ദ്രത്തിലാണ് ആഘോഷം നടക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയ റഫേലിന്റെ സാന്നിദ്ധ്യം തന്നെയാണ് ഇത്തവണത്തെ വ്യോമസേനാ ദിനത്തെ വേറിട്ടതാക്കുന്നത്.

നിര്‍മ്മല സീതാരാമന്‍ പ്രതിരോധ മന്ത്രിയായിരിക്കേ റഫേലിന്റെ കരാര്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യക്തതവരുത്തിയ ശേഷം അതിവേഗമാണ് വിമാനങ്ങളുടെ കൈമാറ്റം നടത്തപ്പെട്ടത്. ചൈനയ്‌ക്കെതിരായ പ്രതിരോധത്തില്‍ ഇന്ത്യന്‍ ആകാശത്ത് അതിസുരക്ഷാ കവചമായിട്ടാണ് അത്യാധുനിക യുദ്ധവിമാനമായ റഫേല്‍ മുതല്‍ക്കൂട്ടാവുന്നത്.
















Comments