പാരീസ്: കളിമണ്‍ ക്വാര്‍ട്ടിലെ സെമി പോരാട്ടം ഇന്ന്. റഫേല്‍ നാദാല്‍ ഷ്വാറ്റ്‌സ്മാനോടും ജോക്കോവിച്ച് സിറ്റ്‌സിപ്പാസിനേയും നേരിടും. ക്വാര്‍ട്ടറില്‍ ജാനേക് സിന്നറിനെ നദാല്‍ തോല്‍പ്പിച്ചപ്പോള്‍, ജോക്കോവിച്ച് കരാനോ ബുസ്റ്റയേയാണ് ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്.
നദാലിനെതിരെ ഇറങ്ങുന്ന ഷ്വാറ്റ്‌സ്മാന്‍ മൂന്നാം സീഡും നിലവിലെ യു.എസ്.ഓപ്പണ്‍ ചാമ്പ്യനുമായ ഡോമിനിക് തീമിനെ അട്ടിമറിച്ചാണ് സെമിയോഗ്യത നേടിയത്. ആദ്യമായാണ് ഷ്വാറ്റ്‌സ്മാന്‍ കളിമണ്‍ ക്വാര്‍ട്ടിലെ സെമിയിലെത്തുന്നത്. ജോക്കോവിച്ചിനെതിരെ ഇറങ്ങുന്ന സിറ്റ്‌സിപ്പാസ് ആദ്യമായാണ് സെമിയിലെ രണ്ടാം റൗണ്ടിനിപ്പുറം കടക്കുന്നത്. കഴിഞ്ഞ സീസണിലെ ഓസ്‌ട്രേലിന്‍ ഓപ്പണ്‍ സെമിഫൈനലില്‍ സിറ്റ്‌സിപ്പാസ് ഇടം നേടിയിരുന്നു.
















Comments