ന്യൂഡല്‍ഹി: അഫ്ഗാനിലെ സമാധാന പരിശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ഇന്ത്യ. അഫ്ഗാന്‍ സമാധാന പരിശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അബ്ദുള്ള അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് അഫ്ഗാന് പിന്തുണ പ്രഖ്യാപിച്ചത്.
അഫ്ഗാനിലെ സമാധാനം നിലനില്‍ക്കുന്നതിനും സ്ഥിരതയാര്‍ന്ന ഭരണകൂടം നിലവില്‍വരുന്നതിനും ഇന്ത്യ എന്നും പ്രതിജ്ഞാ ബദ്ധമാണ്. സമീപകാലത്തായി അഫ്ഗാനിലുണ്ടായിട്ടുള്ള ഗുണപരമായ എല്ലാ മാറ്റങ്ങളേയും ഏറെ പ്രതീക്ഷയോ ടെയാണ് കാണുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അബ്ദുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്, കരസേനാ മേധാവി ജനറല്‍ എം.എം.നരവാനേ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്ക അഫ്ഗാനില്‍ നി്ന്നും സൈന്യത്തെ പെട്ടന്ന് പിന്‍വലിച്ചതുമൂലം ഭീകരര്‍ പിടിമുറുക്കുന്ന പ്രദേശങ്ങളെക്കുറിച്ചും താലിബാന്റെ നയവ്യതിയാനങ്ങളേക്കുറിച്ചുള്ള ആശങ്കകളും അബ്ദുള്ള ഇന്ത്യന്‍ നേതാക്കളുമായി പങ്കുവെച്ചു.
Comments