തിരുവനന്തപുരം ; യൂട്യൂബ് ചാനലിൽ അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തതിനു വിജയ് പി.നായരെ കൈയ്യേറ്റം ചെയ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്‌ക്കൽ എന്നിവരെ പിടികൂടാനാകാതെ പൊലീസ് .
അഡീഷനല്‍ സെഷന്‍സ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്പാനൂർ പൊലീസ് മൂവരുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല. പൊലീസ് നടപടി മുന്‍കൂട്ടി അറിഞ്ഞ് ഒളിവില്‍ പോയതാകാം എന്നതാണ് നിഗമനം. അപ്പീൽ നൽകുന്നതുവരെ അറസ്റ്റ് നീട്ടി കൊണ്ടുപോകാനാകും ശ്രമമെന്നും സൂചനയുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ അറസ്റ്റും റിമാൻഡും ഒഴിവാക്കാൻ മറ്റ് മാർഗമില്ലെന്നാണു പൊലീസിന്‍റെ വിലയിരുത്തൽ. എന്നാൽ ക്രിമിനലുകളല്ലെന്നും സ്ത്രീകളാണെന്നുമുള്ള പരിഗണനയോടെ തുടർ നടപടി സ്വീകരിക്കാനാണ് നിർദേശം. ഭവനഭേദനം, മോഷണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്‌ക്കല്‍ എന്നിവര്‍ കാട്ടിയതെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
















Comments