വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരെ പോരാടാന്‍ ചൈന നടത്തുന്ന നീക്കത്തിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്ക. ക്വാഡ് സമ്മേളനത്തിന് ശേഷമുള്ള വിശകലനത്തിലാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് മൈക്ക് പോപിംയോ ചൈന 60,000 സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചതായി അറിയിച്ചത്.
ക്വാഡ് രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഊഹിച്ചപോലെ തന്നെയാണ് ഇന്ത്യക്കെതിരായ സൈനിക നീക്കമെന്നും പോംപിയോ പറഞ്ഞു. ഇന്ത്യന്‍ സൈനിക വിഭാഗം പുറത്തു വിട്ട കണക്കും അമേരിക്ക കണ്ടെത്തിയതും ഒന്ന് തന്നെയാണെന്നാണ് പോംപിയോ പറയുന്നത്. പെസഫിക് രാജ്യങ്ങള്‍ക്ക് മേല്‍ ചൈന എത്രകണ്ട് ഭീഷണിയാണെന്നതിന് തെളിവാണ് ഹിമാലയന്‍ മേഖലയിലെ ചൈനയുടെ പ്രകോപനമെന്നും പോംപിയോ പറഞ്ഞു.
പെസഫിക് മേഖലയിലെ രാജ്യങ്ങള്‍ ചൈനയെ കാര്യമായി വിശ്വസിച്ചു. ചൈന അവരുടെ അധീശത്വം പലരുടേയും മേല്‍ നേടുന്നതുവരെ നമ്മളെല്ലാം ഉറക്കത്തിലായിരുന്നു. ഇന്ന് ലോകത്തിന് സത്യം ബോധ്യപ്പെട്ടിരിക്കുന്നു. എല്ലാരാജ്യങ്ങളുടെ ബൗദ്ധിക മേഖലകളും സാങ്കേതിക മേഖലകളിലും വരെ ചൈന കടന്നുകയറി. ഇതിനെല്ലാം വലിയ വിലയാണ് ലോകം കൊടുക്കേണ്ടി വന്നതെന്നും പോംപിയോ പറഞ്ഞു.
















Comments