ലക്നൗ : ഹത്രാസിൽ കൊലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നക്സലുകളുമായി ബന്ധമെന്ന് സൂചന . പെൺകുട്ടിയുടെ വീട്ടിൽ ഏറെക്കാലമായി ജീവിക്കുന്ന ബന്ധുവായ സ്ത്രീയ്‌ക്കാണ് നക്സലുകളുമായി ബന്ധമുള്ളത് . കൊലപാതകത്തിലടക്കം ഇവർക്ക് പങ്കുള്ളതായും സൂചനകളുണ്ട് . കഴിഞ്ഞ മാസം 16 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ഇവർ പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നതായി രേഖകളുണ്ട്.
അതിനു ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന റിപ്പോർട്ടുകൾ വന്ന് രണ്ട് ദിവസത്തിന് ശേഷം അവർ ഗ്രാമത്തിൽ എത്തിയിരുന്നു. യോഗി സർക്കാർ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റീവ് ടീം (എസ്ഐടി) കണ്ടെത്തിയതനുസരിച്ച് നക്സലൈറ്റ് ബന്ധമുള്ള യുവതി മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയാണ്.
മരിച്ച പെൺകുട്ടിയുടെ സഹോദരിയുമായി ഇവർ നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. കേസിലെ അന്വേഷണത്തിനായി സഹോദരിയുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സർക്കാരുമായി വിലപേശാൻ നക്സലുകൾ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷണ വിധേയമാക്കും . ഇവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി എസ്‌ഐടി അറിയിച്ചു.
















Comments