തിരുവനന്തപുരം : ഹിന്ദു വംശഹത്യ പ്രതിപാദിച്ച് സംവിധാനം ചെയ്യുന്ന 1921 എന്ന ചിത്രം ലഹള തുടങ്ങിയ ആഗസ്റ്റ് 20 ന് റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് സംവിധായകൻ അലി അക്ബർ . വരുന്ന ഫെബ്രുവരി 20 നു ഷൂട്ടിങ് തുടങ്ങണം എന്നാണു ആഗ്രഹിക്കുന്നത്. ഏപ്രിലിൽ ഷൂട്ടിങ് തീർക്കണം- സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അലി അക്ബർ വ്യക്തമാക്കി.
ഏതെങ്കിലും ഒരു മതത്തിനെതിരായ സിനിമയല്ല ഇത്. മറിച്ച് കേരളത്തിൽ നടന്ന ഒരു വിശ്വാസ വഞ്ചനയുടെ ചരിത്രമാണ്. ചിലർക്ക് വേണ്ടത് സത്യമല്ല, വാര്യംകുന്നനെ മഹത്വവൽക്കരിക്കൽ ആണ്. ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയവരെ സ്വാതന്ത്ര്യസമരസേനാനികളെന്നു വാഴ്‌ത്തി മഹത്വപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ വ്യാജ കഥക്ക് പിന്നിലെ യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരാൻ നമുക്കും ഒരു സിനിമ എടുക്കേണ്ടി വരും. ചരിത്രം മനസ്സിലാക്കുന്നവർക്ക് അറിയാം വാര്യംകുന്നൻ ഒരു സ്വാതന്ത്ര്യ സമര സേനാനി അല്ല എന്ന്.
നിസ്സഹായരായ ഹിന്ദുക്കളെ കൊലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ബലമായി പരിവർത്തനം ചെയ്യുകയും ചെയ്തവർക്ക് അവർ പെൻഷൻ അനുവദിച്ചു. ഇതെല്ലാം കണ്ട ഹിന്ദുക്കൾ അനുഭവിച്ച വേദനയോട് നീതി പുലർത്താൻ ഒരു വാക്കിനും കഴിയില്ല.
ഈ സിനിമ ആ ജീവിതങ്ങൾക്കായി സമർപ്പിതമാണ്. 1921 ലെ കൂട്ടക്കൊല ഒരിക്കലും ആവർത്തിക്കരുത്. ഇത് ഉറപ്പ് വരുത്താൻ, ഞങ്ങൾ ഉറക്കെ സത്യം സംസാരിക്കണം. വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ഒരു സിനിമ ഉണ്ടായിരിക്കണം അതാണ് താൻ എടുക്കുന്ന സിനിമ .ഒരുകോടി രൂപയോളം ഇതുവരെ സഹായമായി എത്തിയിട്ടുണ്ട്. ഭക്ഷണത്തിനും അത്യാവശ്യം പ്രോപ്പർട്ടിക്കും വേണ്ടി മാത്രമാണ് തുക ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത് ബാക്കി ജനപങ്കാളിത്തമാണെന്നും അലി അക്ബർ വ്യക്തമാക്കി.
















Comments