തൃശൂര്‍: അന്തിക്കാട് ബിജെപി പ്രവര്‍ത്തകന്‍ നിധിലിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം കണ്ണൂര്‍ ലോബിയെന്ന് ബിജെപി. നിധില്‍ കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. കണ്ണൂരിലെ സിപിഎം കൊലക്കേസ് പ്രതി വധഭീഷണി ഉയര്‍ത്തിക്കൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
‘മൂന്നു ദിവസത്തിനു ശേഷം തൃശൂരില്‍ നിന്ന് സന്തോഷ വാര്‍ത്ത വരുന്നുണ്ട്’. ഈ മാസം ആറിന് സിപിഎം കൊലക്കേസ് പ്രതി ജിജോ തില്ലങ്കേരി ഫേസ്ബുക്കിലിട്ട പോസ്റ്റാണിത്. നിധിലിന്റെ കൊലപാതകവുമായി കണ്ണൂര്‍ കൊലപാതക ലോബിയ്‌ക്ക് ബന്ധമുണ്ടെന്നതിന്റെ തെളിവാണിതെന്ന് ബിജെപി പരാതിപ്പെടുന്നു.
അന്തിക്കാട് പോലീസ് സ്‌റ്റേഷനും ഇത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. നിധിലിനെ വധിക്കാന്‍ എത്തിയവരുടെ വീടുകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസ് റെയ്ഡ് നടത്തിയത് ഇതിന്റെ അടിസ്ഥാനത്തിലെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ വധഭീഷണിയുള്ള വിവരം നിധിലിനെ പൊലീസ് അറിയിച്ചില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ കണ്ണൂര്‍ ബന്ധം കൂടി അന്വേഷിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
ഇന്നലെയാണ് ബിജെപി പ്രവര്‍ത്തന് നിധിലിനെ നടുറോഡില്‍ വെച്ച് കാറില്‍ നിന്നിറക്കി വെട്ടിക്കൊന്നത് . കാമുക്ക് അഞ്ചങ്ങാടി റോഡിലൂടെ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു നിധിലിന് നേരേ ആക്രമണമുണ്ടായത്. നിധിന്റെ കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാറിലെത്തിയ സംഘം നിധിന്റെ കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറില്‍ നിന്ന് പുറത്തേക്ക് വീണ നിധിലിനെ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞു. മന്ത്രി എ.സി.മൊയ്തീനും നിധിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
















Comments