ന്യൂഡൽഹി : കാണാൻ അസൗകര്യമുണ്ടെന്ന് ഹത്രാസിൽ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം അറിയിച്ചതിനെ തുടർന്ന് ഇടതുപക്ഷ എംപിമാർ ഇന്ന് ഹത്രാസിലേയ്‌ക്ക് നടത്താനിരുന്ന യാത്ര മാറ്റിവച്ചു.
സിപിഎം, സിപിഐ, എൽജെഡി പാർട്ടികളുടെ എംപിമാരാണ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്. കുടുംബാംഗങ്ങളിൽ നിന്നും ഗ്രാമവാസികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു ലക്ഷ്യം. സന്ദർശനത്തിനു ശേഷം രാഷ്‌ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവർക്ക് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും എളമരം കരീം, ബികാശ് രഞ്ജൻ ഭട്ടാചാര്യ, ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാർ എന്നിവരുൾപ്പെട്ട സംഘം പറഞ്ഞിരുന്നു.
ജില്ലാ കലക്ടറുമായും പൊലീസ് മേധാവിയുമായും കൂടിക്കാഴ്ച നടത്തുമെന്നും എംപിമാർ അറിയിച്ചിരുന്നു. അതാണ് ഇപ്പോൾ കുടുംബം അസൗകര്യം അറിയിച്ചതിനെ തുടർന്ന് മുടങ്ങിയത് .അതേ സമയം പെൺകുട്ടിയുടെ കുടുംബത്തിലെ നക്സൽ ബന്ധമുള്ള യുവതിയുമായി സിപിഎം നേതാവ് സീതാറാം യെച്ചൂരി നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ നീതിയ്‌ക്ക് വേണ്ടിയെന്ന പേരിൽ പാർട്ടി നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ പൊള്ളയാണെന്ന് വ്യക്തമായിരിക്കുകയാണ്.
















Comments