കൊച്ചി: യു.എ.ഇ. കോൺസുലേറ്റിന്റെ മതഗ്രന്ഥവിതരണവും ഈന്തപ്പഴവിതരണവും മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. മന്ത്രി ജലീൽ മതഗ്രന്ഥം സ്വീകരിക്കുന്നതിനുമുമ്പ് സർക്കാരിൽനിന്ന് ഒരുതരത്തിലുള്ള അനുമതിയും ചോദിച്ചിട്ടില്ലായിരുന്നുവെന്നാണ് സൂചന. അനുമതി വാങ്ങിയില്ലായിരുന്നുവെന്ന് ശിവശങ്കറിന്റെ മൊഴിവന്നതോടെ വിഷയത്തിൽ ജലീലിനെ കസ്റ്റംസ് വീണ്ടും ചെയ്തേക്കും .
ഈന്തപ്പഴവിതരണത്തിൽ മുഖ്യമന്ത്രിയോട് ഒരുമിനിറ്റ് നേരത്തേക്ക് വന്ന് ഉദ്ഘാടനംചെയ്യാൻ ആവശ്യപ്പെട്ടതും താനാണെന്ന് ശിവശങ്കർ കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അറിവില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി എങ്ങനെയാണ് പദ്ധതി ഉദ്ഘാടനം ചെയ്യാൻ തയ്യാറായതെന്ന ചോദ്യത്തിനാണ് ശിവശങ്കർ ഈ മറുപടി നൽകിയത്.
ഈന്തപ്പഴവിതരണത്തിലും മതഗ്രന്ഥം സ്വീകരിച്ച വിഷയത്തിലും ശിവശങ്കറിന്റെ മൊഴിയിൽ വ്യക്തതവരുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരിൽ നിന്നും കസ്ററംസ് മൊഴി എടുത്തേക്കും.
Comments