ഓസ്ലോ : ബൊറോസിയ ഡോട്ട്മുണ്ടിന്റെ താരമായ ഈലിംഗ് ഹാലാന്റിന്റെ കരുത്തില്‍ റൊമോനിയക്കെതിരെ നോര്‍വേയ്‌ക്ക് തകര്‍പ്പന്‍ ജയം. ആകെ 6 ഗോളുകള്‍ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നേടി ഹാലാന്റ് സീസണിന്റെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്.
കളിയുടെ തുടക്കത്തില്‍തന്നെ ഹാലാന്റ് ഗോള്‍ നേടി. 13-ാം മിനിറ്റിലാണ് നോര്‍വേ മുന്നിലെത്തിയത്. തുടര്‍ന്ന് 39-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ സോലോത്തിന്റെ വക രണ്ടാം ഗോളും വീണു. കളിയുടെ രണ്ടാം പകുതിയില്‍ 64, 74 മിനിറ്റുകളില്‍ റൊമാനിയയുടെ വല കുലുക്കി ഇംലിംഗ് ഹാലാന്റ് തന്റെ ഹാട്രിക്കും തികച്ചു. നോര്‍ത്തേണ്‍ അയര്‍ലന്റിനെ 5-1ന് തോല്‍പ്പിച്ച ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍മഴയുമായാണ് നോര്‍വേ മുന്നേറുന്നത്. കഴിഞ്ഞ കളിയിലും ഹാലാന്റിന്റെ വക ഇരട്ട ഗോളുകള്‍ പിറന്നിരുന്നു.
















Comments