തിരുവനന്തപുരം: യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകി. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഭാഗ്യലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയതിന് വിജയ് പി നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇവർക്കെതിരെ കേസെടുത്തത്. മോഷണ കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വീടു കയറി അക്രമിച്ച് മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്ന കാണിച്ച് വിജയ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
പൊലീസിൽ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തതുകൊണ്ടാണ് ആക്രമണമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. നിലവിൽ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മിയും സംഘവും.
















Comments