ലക്നൗ: ഹത്രാസ് പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് നടത്തിയത് വൻ സുരക്ഷയിലായിരുന്നു.പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ച സ്ഥലവും അന്വേഷണ സംഘം സന്ദർശിച്ചു.കേസ് അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്തുവിടരുതെന്ന നിർദ്ദേശം നല്‍കണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് ഹത്രാസിലെത്തിയ സിബിഐ കൂടുതൽ തെളിവുകൾ ശേഖരിച്ചത്.
അതേസമയം, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയെ ഹത്രാസിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ അച്ഛന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നെങ്കിലും ആശുപത്രിയിലേക്ക് പോകാന്‍ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ വീട്ടിലെത്തി പരിശോധന നടത്തി.വരും ദിവസങ്ങളിൽ കുടുംബത്തിന്റെ മൊഴി സിബിഐ രേഖപ്പെടുത്തും. ഹൈക്കോടതി നടപടികളില്‍ ഹാജരായത്തിനെ തുടർന്ന് ഇന്നലെ രാത്രിയാണ് കുടുംബം ഹത്രാസില്‍ മടങ്ങിയെത്തിയത്.
സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. ഹത്രാസ് കൊലപാതകത്തില്‍ രാഷ്ട്രിയ മുതലെടുപ്പ് നടത്താനായിരുന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമം. എന്നാൽ യോഗി ആദിത്യനാഥ് മുൻകൈ എടുത്ത് അന്വേഷണം ഊജിതമാക്കുകയായിരുന്നു.
Comments