ലക്‌നൗ: ഹത്രാസ് പെൺകുട്ടിയുടെ സഹോദരങ്ങളുടെ മൊഴി സിബിഐ ഇന്നും രേഖപ്പെടുത്തും. ഹാജരാകാൻ സഹോദരങ്ങൾക്ക് സിബിഐ നോട്ടീസ് അയച്ചിരുന്നു. പെൺകുട്ടിയുടെ മൂന്ന് സഹോദരങ്ങൾക്കാണ് ഇന്ന് രാവിലെ സിബിഐ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചത്. കഴിഞ്ഞ ദിവസം നാലുമണിക്കൂറോളം സഹോദരന്റെ മൊഴി സിബിഐ എടുത്തിരുന്നു. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ സിബിഐ കൂടുതൽ തെളിവുകൾ ശേഖരിക്കുയാണ്. കുടുംബം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ ഉദ്യോഗസ്ഥർ സംഭവം പുനരാവിഷ്കരിക്കുകയും ചെയ്തു.
അതിനിടെ സിബിഐയുടെ അന്വേഷണപുരോഗതി തങ്ങളെ അറിയിക്കണമെന്ന് ആവശ്യവുമായി ഉത്തർപ്രദേശ് സർക്കാർ സുപ്രിം കോടതിയെ സമീപിച്ചു. രണ്ടാഴ്ചയിലൊരിക്കൽ സിബിഐ തൽസ്ഥിതി റിപ്പോർട്ട് സർക്കാരിന് കൈമാറാൻ കോടതി ഉത്തരവിടണമെന്നാണ് ആവശ്യം. കൂടാതെ പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ ഒരുക്കിയ സുരക്ഷയുടെ പൂർണ്ണ വിവരങ്ങളും സുപ്രിം കോടതിയെ ധരിപ്പിച്ചു. ഹത്രാസ് കൊലപാതകത്തില്‍ രാഷ്‌ട്രിയ മുതലെടുപ്പ് നടത്താനായിരുന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമം. എന്നാൽ യോഗി ആദിത്യനാഥ് മുൻകൈ എടുത്ത് അന്വേഷണം ഊജിതമാക്കുകയായിരുന്നു.
Comments