കഴിഞ്ഞ വർഷം ഇറങ്ങിയ ഡ്രൈവിങ്ങ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും പൃഥ്വി ജന ഗണ മന എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു . ക്വീൻ എന്ന സിനിമ സംവിധാനം ചെയ്ത ഡിജോ ജോസ് ആന്റണി ആണ് ജന ഗണ മന എന്ന ചിത്രം സംവിധാനം ചെയ്യുന്നത് . കൊറോണ മാനദണ്ഢങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് .
ഈ ചിത്രത്തിൽ പൃഥ്വി രാജ് ഒരു വക്കീലിന്റെ വേഷത്തിലായിരിക്കും എത്തുക എന്നതാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂട് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്ന സെറ്റിന്റെ പുറത്തു വെച്ച് മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് ജന ഗണ മന എന്ന സിനിമയെ കുറിച്ച് പുറത്തറിഞ്ഞത് . ഈ ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു താരങ്ങളെ പറ്റിയുള്ള വിശേഷങ്ങൾ പുറത്തറിയാൻ ഇരിക്കുന്നതെ ഉള്ളൂ. ചിത്രീകരണത്തിനിടയിൽ വെച്ച് മാദ്ധ്യമങ്ങളെ കണ്ട സുരാജ് തനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോഴും , മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോഴും താൻ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു എന്ന് പറയുകയുണ്ടായി .
സുരാജ് വെഞ്ഞാറമൂടും പൃഥ്വി രാജ് സുകുമാരനും ഈ ചിത്രത്തെ കൂടാതെ ഒരുപിടി മറ്റു ചലച്ചിത്രങ്ങളുടെയും ഭാഗമായി കൊണ്ടിരിക്കുകയാണ് . മഹാമാരി നിശ്ചലമാക്കിയ സിനിമ ലോകം വീണ്ടും ഉണരുന്നതിന്റെ ലക്ഷണങ്ങൾ ആണ് ഇത്രയധികം ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന സൂചന നമ്മുക്ക് നൽകുന്നത് .
ലിസ്റ്റിൻ സ്റ്റീഫൻ , സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2021 ൽ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത് .
Comments