ബംഗളൂരു : ബംഗളൂരു കലാപത്തിന് പിന്നിൽ കോണ്‍ഗ്രസാണെന്ന് ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി.കെ ജെ ഹള്ളി , ഡിജെ ഹള്ളി എന്നിവിടങ്ങളിൽ ആഗസ്റ്റ് മാസത്തിൽ നടന്ന കലാപത്തിനു പിന്നിൽ കോൺഗ്രസാണ് . പാര്‍ട്ടിക്ക് ബംഗളൂരുവിന്റെ സംരക്ഷകരാകാന്‍ ഒരിക്കലും കഴിയില്ലെന്നും കുമാരസ്വാമി പറഞ്ഞു.
രാജരാജേശ്വരി നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി വി.കൃഷ്ണമൂര്‍ത്തിയ്‌ക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് കുമാരസ്വാമി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോൺഗ്രസ് ജനങ്ങൾക്ക് വേണ്ടി എന്തു ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ ഓര്‍ക്കണമെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ബന്ധു സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച പോസ്റ്റാണ് ബംഗളൂരുവിൽ നടന്ന കലാപത്തിനു കാരണമായത്.
















Comments