ധാര്‍ച്ചൂല: ലോകപ്രസിദ്ധമായ തൂക്കുപാലം ഇന്ത്യ തുറന്നുകൊടുത്തു. നേപ്പാളിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഇന്ത്യയുടെ നടപടി. ഉത്തരാഘണ്ടിലെ ധാര്‍ച്ചൂല മേഖലയിലെ തൂക്കുപാലമാണ് പ്രദേശവാസികളുടെ സഞ്ചാരത്തിനായി തുറക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. പിത്തോറാഗഡിലെ ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച കത്താണ് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടത്. ഒരു മണിക്കൂര്‍ നേരത്തേക്കാണ് ജനങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി പാലം സഞ്ചാരയോഗ്യമാക്കുവാന്‍ തീരുമാനിച്ചത്.
‘നേപ്പാളിന്റെ അഭ്യര്‍ത്ഥന ലഭിച്ചിരുന്നു. അതിര്‍ത്തി പ്രദേശത്തെ ചിലര്‍ രോഗം മൂലം ഗുരുതാരാവസ്ഥയിലാണെന്നും വിവരം കിട്ടി. പലരും ചികിത്സയ്‌ക്കായി ഡല്‍ഹിയിലും പഞ്ചാബിലും എത്തേണ്ടവരാണ്. അതിനാലാണ് ധാര്‍ച്ചൂലയിലെ തൂക്കുപാലം തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതെന്നും ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ കുമാര്‍ ശുക്ല അറിയിച്ചു.
പാലം തുറന്നതോടെ നേപ്പാളിലേക്ക് മടങ്ങേണ്ടവരും ചികിത്സയ്‌ക്കായി നേപ്പാളിലേക്ക് വരേണ്ടവരും ഇരുരാജ്യത്തേക്കും യാത്ര ചെയ്തു. ആകെ 91 പേര്‍ നേപ്പാളിലേയ്‌ക്കും 71പേര്‍ നേപ്പാളില്‍ നിന്ന് ഇന്ത്യയിലേയ്‌ക്കും പാലം വഴി പ്രവേശിച്ചതായും ശുക്ല പറഞ്ഞു.
















Comments