ന്യൂഡല്‍ഹി: ഇന്ത്യയുടെ വിവിധ അതിര്‍ത്തികളില്‍ ഡ്രോണുകളുപയോഗിച്ച് ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യാതിർത്തിയിലെ വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് ആയുധങ്ങളും മയക്കുമരുന്നും വ്യാപകമായി ആകാശമാര്‍ഗ്ഗത്തിലൂടെ എത്തിക്കുന്നതെന്ന് ദേശീയ സുരക്ഷാ ഗാര്‍ഡ് മേധാവി വ്യക്തമാക്കുന്നു.
വനാതിർത്തിയിലൂടെയാണ് പാക് ഭീകരർ നുഴഞ്ഞുകയറാനുള്ള ശ്രമം നടത്തുന്നത്. ഇതോടൊപ്പം ഡ്രോണുകളുപയോഗിച്ച് ആയുധങ്ങളും മയക്കുമരുന്നും അതിർത്തിയിലേക്ക് എത്തിക്കുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും എന്‍.എസ്.ജി മേധാവി എസ്.എസ്. ദേസ്വാള്‍ വ്യക്തമാക്കി.
പടിഞ്ഞാറന്‍ മേഖലകളില്‍ ആണ് ഡ്രോണുകള്‍ ഏറെ ഭീഷണിയാകുന്നത്. എന്നാല്‍ ഏതുതരം ആധുനിക ഡ്രോണുകളും കണ്ടെത്താന്‍ ഇന്ത്യന്‍ സേനയ്‌ക്ക് സംവിധാനമുണ്ടെന്നും അത് അതാത് സമയം വെടിവെച്ചിടാനും സേനയ്‌ക്കാവുമെന്നും ദേസ്വാള്‍ പറഞ്ഞു. എന്‍.എസ്.ജിയുടെ 36-ാം സ്ഥാപന ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു എസ്.എസ്. ദേസ്വാള്‍.
















Comments