സഖാക്കളെയും, അന്തംസിനെയും സുഖിപ്പിക്കുന്ന പോലെ ബിജെപി യുടെ മേൽ കുതിരകയറാൻ വരരുത് ; അഷീലിനു മറുപടിയുമായി സന്ദീപ് വാര്യർ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സഖാക്കളെയും, അന്തംസിനെയും സുഖിപ്പിക്കുന്ന പോലെ ബിജെപി യുടെ മേൽ കുതിരകയറാൻ വരരുത് ; അഷീലിനു മറുപടിയുമായി സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 10:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കേന്ദ്ര മന്ത്രിയെ അവഹേളിക്കാൻ ശ്രമിച്ച കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോ മുഹമ്മദ് അഷീലിനെതിരെ ബിജെപി വക്താവ് സന്ദീപ് വാര്യർ . കേരളത്തിലെ കൊറോണ പ്രതിരോധത്തിൽ വീഴ്‌ച്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര ആരോഗ്യ മന്ത്രിയെ അവഹേളിച്ച് ‘ ഹർഷ വർധൻ എന്ന രാഷ്‌ട്രീയക്കാരന് എന്തും പറയാം ‘ എന്ന് അഷീൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഡോ.ഹർഷവർധൻ മിടുക്കനായ ഡോക്ടറാണെന്നും, പണി അറിയാവുന്ന ആളിനെ തന്നെയാണ് നരേന്ദ്ര മോദി ഒരോ പണികളും ഏൽപ്പിച്ചിരിക്കുന്നതെന്നും സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.കേന്ദ്രമന്ത്രിയ്‌ക്ക് മറുപടിയുമായി സഖാവ് കോട്ടിട്ട് ഡോക്ടർ പണി എടുക്കുന്ന അഷീൽ വല്ലാതെ തിളപ്പിക്കേണ്ട കാര്യമില്ല.

ടിവി ചർച്ചയിൽ ആങ്കർമാർ കൃത്യമായ ചോദ്യമുനകൾ ഉതിർക്കുമ്പോൾ അതിനു മറുപടി പറയാതെ വിയർത്തിട്ട് പിന്നെ ഫെയ്സ്ബുക്ക് വീഡിയോ ഇട്ട് സഖാക്കളെയും അന്തംസിനെയും സുഖിപ്പിച്ച് നിർത്തുന്ന പോലെ ബിജെപി യുടെ മേൽ കുതിര കയറാൻ വരേണ്ട. അഥവാ അങ്ങനെ താത്പര്യമുണ്ടങ്കിൽ സർക്കാർ സർവീസിലെയും, ആരോഗ്യ മിഷനിലേയും പണി രാജി വച്ച് നേരെ കളത്തിൽ വരുന്നതാണ് ഭംഗിയെന്നും സന്ദീപ് വാര്യർ പറയുന്നു.

കേരളം കൊറോണ പ്രതിരോധത്തിൽ നിയന്ത്രണങ്ങൾ വിട്ടു എന്ന് പറഞ്ഞത് കൃത്യമായ വിവരാപഗ്രഥനം നടത്തി തന്നെയാണ്. എല്ലാവരുടെയും നികുതിപണത്തിൽ നിന്ന് ശമ്പളം വാങ്ങിയിട്ട് പക്കാ രാഷ്‌ട്രീയം കളിക്കൽ ആണ് കൊറോണ പ്രതിരോധ ഡോക്ടറുടെ പണിയെങ്കിൽ അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം,ഇങ്ങനെ പോകുന്നു സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

പൂർണ്ണ രൂപം….

 

ഡോ.ഹർഷവർധൻ മിടുക്കനായ ഡോക്ടറാണ്, പണി അറിയാവുന്ന ആളിനെ തന്നെയാണ് നരേന്ദ്ര മോഡി ഒരോ പണികളും ഏൽപ്പിച്ചിരിക്കുന്നത്. കേരളം കോവിഡ് പ്രതിരോധത്തിൽ നിയന്ത്രണങ്ങൾ വിട്ടു എന്ന് പറഞ്ഞത് കൃത്യമായ വിവരാപഗ്രഥനം നടത്തി തന്നെയാണ്. കേന്ദ്രമന്ത്രിയ്‌ക്ക് മറുപടിയുമായി സഖാവ് കോട്ടിട്ട് ഡോക്ടർ പണി എടുക്കുന്ന അഷീൽ വല്ലാതെ തിളപ്പിക്കേണ്ട കാര്യമില്ല.
ടിവി ചർച്ചയിൽ ആങ്കർമാർ കൃത്യമായ ചോദ്യമുനകൾ ഉതിർക്കുമ്പോൾ അതിനു മറുപടി പറയാതെ വിയർത്തിട്ട് പിന്നെ ഫേസ്ബുക്ക് വീഡിയോ ഇട്ട് സഖാക്കളെയും അന്തംസിനെയും സുഖിപ്പിച്ച് നിർത്തുന്ന പോലെ ബിജെപി യുടെ മേൽ കുതിര കയറാൻ വരേണ്ട. അഥവാ അങ്ങനെ താത്പര്യമുണ്ടങ്കിൽ സർക്കാർ സർവീസിലെയും, ആരോഗ്യ മിഷനിലേയും പണി രാജി വച്ച് നേരെ കളത്തിൽ വരുന്നതാണ് ഭംഗി. എല്ലാവരുടെയും നികുതിപണത്തിൽ നിന്ന് ശമ്പളം വാങ്ങിയിട്ട് പക്കാ രാഷ്‌ട്രീയം കളിക്കൽ ആണ് കോവിഡ് പ്രതിരോധ ഡോക്ടറുടെ പണിയെങ്കിൽ അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം.
പൂന്തുറയിൽ കമാൻഡോ മാർച്ച് പാസ്റ്റ് നടത്തിയും പൊലിസ് വാൻ ഇറക്കിയും നാട്ടുകാരെ വിരട്ടൽ അല്ല നിയന്ത്രണമാർഗം, ഡൽഹിയിൽ കാര്യങ്ങൾ ആകെ കൈവിട്ടെന്ന് അറിഞ്ഞപ്പോൾ, കളത്തിൽ ഇറങ്ങി തന്നെ അത് നിയന്ത്രിച്ച് കാണിച്ചിട്ടുണ്ട് ഡൽഹിയിൽ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പട്ടാള വണ്ടിയും ഡൽഹിയിലെ നിരത്തുകളിൽ ഇറങ്ങിയില്ല.
അന്താരാഷ്‌ട്ര ഉച്ചകോടിയിൽ ‘സ്വതന്ത്ര നിരീക്ഷകൻ’ എന്ന വിഡ്ഡിവേഷം കെട്ടി, സംസ്ഥാന സർക്കാരിന്റെ ഖജനാവിലെ പൈസയും എടുത്ത് വിമാനടിക്കറ്റും തുലച്ച് രാഷ്‌ട്രീയം കളിച്ച ഭൂതകാലം എന്തായാലും ഡോ.ഹർഷവർധനില്ല. ഡൽഹി ആരോഗ്യ മന്ത്രി ആയിരിക്കുമ്പോൾ ലോകത്തിന് മാതൃകയായി പോളിയോ നിർമ്മാർജന പ്രവർത്തനം സംഘടിപ്പിച്ചതിന് ലോകാരോഗ്യ സംഘടന നൽകിയ അവാർഡുകൾ വരെ ഡോ.ഹർഷ് വർദ്ധന് ലഭിച്ചിട്ടുണ്ട്.
ഇനി കണക്കുകളിലേക്ക് വരാം. കോവിഡ് ഡാഷ് ബോർഡിൽ https://www.covid19india.org/ ദിനം പ്രതി നല്ല വൃത്തിയ്‌ക്ക് കണക്കുകൾ ഉണ്ട്. ആർക്കും പരിശോധിക്കാം, വിവിധ അടരുകളായുള്ള ഡാറ്റ. കൺ‌ഫേംഡ് കേസിൽ ഇന്ന് കേരളം ആറാം സ്ഥാനത്ത് ആണ്, യോഗിയുടെ ഉത്തർ പ്രദേശിന്റെ തൊട്ട് പിന്നിൽ, യുപി ജനസംഖ്യ എത്രയുണ്ടന്ന് കൂടി ഓർക്കുക. സഖാക്കളുടെ റഷ്യയെക്കാൾ വലുതാണ് ജനസംഖ്യ കൊണ്ട് യു .പി.
ആക്ടീവ് കേസിൽ കേരളം മൂന്നാമത്, തീർന്നില്ല, റിക്കവേഡ് കേസിൽ ഓഡീഷയ്‌ക്കും തമിഴ് നാടിനും പിന്നിൽ. മരണത്തിന്റെ എണ്ണത്തിൽ ബീഹാർ, ഉത്തരാഖണ്ഡ്, ആസാം, ജാർഖണ്ഡ്, ഗോവ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങൾ താരതമ്യേന പരിമിത ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ വച്ച് തന്നെ മെച്ചപ്പെട്ടതും സുരക്ഷിതവുമായ നിലയിൽ ആണ്.
മൊത്തം ടെസ്റ്റിന്റെ എണ്ണക്കണക്കിലോ അവിടെയും അമ്പേ പരാജയമാണ് വിജയൻ സർക്കാർ. കേരളം ഇത് വരെ 38.8 ലക്ഷം ടെസ്റ്റ് മാത്രം ചെയ്തപ്പോൾ, ബീഹാർ 90 ലക്ഷം, ഗുജറാത്ത് 53 ലക്ഷവും കടന്നു ടെസ്റ്റുകൾ. കണക്കുകൾ എങ്ങനെ അപഗ്രഥനം നടത്തിയാലും കേരളം കോവിഡിൽ അമ്പേ പാളാൻ കാരണം ഈ അന്തം കമ്മി ഡോക്ടറെ പോലെയുള്ളവരാണ്.
കേരളത്തിന്റെ ടെസ്റ്റിന്റെ എണ്ണത്തിന്റെ കാര്യത്തിലും മരണനിരക്കിലെ കൃത്യം കണക്കല്ല പുറത്ത് വിടുന്നത് എന്ന കാര്യത്തിൽ ഒക്കെ രാജ്യത്തെ ഡോക്ടർമാരുടെ സംഘടനയായ ഐ എം എ യുടെ കേരള ഘടകവും, പിന്നെ ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ ഇടപെടുന്ന ഡോക്ടർമാർ പലരും കണക്കും കാര്യവും പങ്ക് വച്ചെഴുതിയപ്പോ അവർക്കെതിരെ സൈബർ ആക്രമണവും ജീവൽ ഭീഷണിയും ഉയർത്തിയാണ് ക്യാപ്സ്യൂൾ കഴിച്ച സൈബർ സഖാക്കൾ ആക്രമണം അഴിച്ച് വിട്ടത്, ആ തന്ത്രം ഡോ.ഹർഷ വർദ്ധനു നേരെ ഉയർത്താമെന്ന വെള്ളം അങ്ങ് വാങ്ങി വച്ചേക്കുക.
കേരളം ആരോഗ്യരംഗത്ത് മുന്നിലെത്താനുള്ള കാര്യങ്ങൾ ഇടത് പക്ഷ സംഭാവനയല്ല, മറിച്ച് സ്വാതന്ത്രത്തിനും മുന്നെ തന്നെ തിരുവിതാംകൂർ ഭരണാധികാരികൾ, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ…. അങ്ങനെ പല ധന്യാത്മാക്കൾ ഉഴുത് മറിച്ചിട്ട സാമൂഹിക ബോധം, ആ മണ്ണിൽ ഊന്ന് നിന്ന് ഇന്ന് സേവാഭാരതി, മാതാ അമൃതാനാന്ദമയി മഠം അടക്കുമുള്ള പല സംഘടനകൾ സമർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്നതിന്റെ കൂടി ആകെത്തുകയാണ്.
ഇതൊക്കെ ഇല്ലാതാക്കാൻ പെയ്ഡ് പി ആർ കളികൾ അന്താരാഷ്‌ട്ര മാധ്യമങ്ങൾ കൂലിയെഴുത്ത് കാരെ വച്ച് തള്ളിമറിച്ചാൽ നടക്കില്ല. കൈവിട്ട ഡൽഹിയിലെ കോവിഡ് നിയന്ത്രണം, അമിത് ഷാ നിയന്ത്രണത്തിൽ ആക്കിയതെങ്ങനെയെന്ന് രാജ്യവും ലോകവും കണ്ടു. ഇവിടെ കാസർകോഡ് ടാറ്റാ ഗ്രൂപ്പ് പണിത് നൽകിയ ആശുപത്രി സമുച്ചയം പോലും നാളിത് വരെ ഫലപ്രദമായി ഉപയോഗിക്കാൻ പോലും കഴിയാത്ത കഴിവ് കെട്ട സർക്കാരാണിത്.
ആ കഴിവ് കേട് വിളിച്ച് പറയുന്നത് പേരെടുത്ത ഡോക്ടർമാർ ആയാലും ഐ എം എ പോലെയുള്ള പ്രൊഫഷണൽ സംഘടന ആയാലും അവരെ ഏഴാം കൂലി സ്വയം പ്രഖ്യാപിത നീരിക്ഷകരെ ഇറക്കി അല്ല നേരിടേണ്ടത്, നാവടക്കി അവിടിരുത്തി നേരാംവണ്ണം പണിയെടുപ്പിക്കണം സർക്കാരെ.

Tags: sandeep warrior
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies