ലവ് ആക്ഷൻ ഡ്രാമ എന്ന മലയാള സിനിമക്ക് ശേഷം നയൻതാര നായികയായി എത്തുന്ന ത്രില്ലർ ചിത്രമാണ് “നിഴൽ “. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ നയൻ താരക്കൊപ്പം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്നു . പന്ത്രണ്ട് വർഷം മുൻപിറങ്ങിയ ട്വന്റി ട്വന്റി എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ ആണ് നയൻതാരയും കുഞ്ചാക്കോ ബോബനും ഒരുമിച്ചെത്തിയത് . നീണ്ട ഇടവേളക്ക് ശേഷം 2020 ൽ ഇവർ ജോഡികളായി എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട് .
മലയാള സിനിമ രംഗത്ത് എഡിറ്റർ ആയി തിളങ്ങുന്ന അപ്പു എൻ ഭട്ടതിരിയുടെ സംവിധായകൻ എന്ന നിലയിൽ ആദ്യത്തെ ചിത്രമാണ് “നിഴൽ “. ഈ സിനിമയിൽ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ ആണ് നയൻതാര അവതരിപ്പിക്കുന്നത് . അധികം അഭിനേതാക്കൾ ഒന്നും അണിനിരക്കാത്ത ചിത്രമായതിനാൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ ചിത്രീകരണം പൂർത്തിയാക്കാൻ സാധിക്കും എന്ന് തന്നെയാണ് അണിയറപ്രവർത്തകർ വിശ്വസിക്കുന്നത് . ചിത്രീകരണം പൂർണ്ണമായും കൊച്ചി കേന്ദ്രീകരിച്ചായിരിക്കും നടക്കുക .
കുഞ്ചാക്കോ ബോബൻ ആദ്യം തന്നെ ചിത്രത്തിന്റെ ഭാഗമാവാൻ സമ്മതിച്ചിരുന്നു . എന്നാൽ ഇതിലെ സ്ത്രീ കഥാപാത്രം ശക്തമായതിനാൽ , നയൻതാരയുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു അണിയറ പ്രവർത്തകർ . നയൻതാര സിനിമയുടെ ഭാഗമാകാൻ സമ്മതിച്ചതോടു കൂടി ചിത്രീകരണവുമായി മുന്നോട്ട് പോവുകയായിരുന്നു . മഹാമാരിയുടെ പശ്ചാത്തലത്തിൽ നയൻതാര തന്റെ പ്രതിഫലവും കുറച്ചു എന്നാണ് റിപ്പോർട്ടുകൾ.
സഞ്ജീവ് എന്ന പുതുമുഖമാണ് ചിത്രത്തിന്റെ തിരക്കഥ . ഒരു തില്ലർ ചിത്രമാണെങ്കിലും ഇതുവരെ ആരും കൊണ്ട് വരാത്ത ഒരു പ്രമേയമാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് എന്നും അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു .
Comments