കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ അനാസ്ഥമൂലം കൊറോണ രോഗി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിർദേശ പ്രകാരമാണ് ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ റംല ബീവി ആണ് അന്വേഷണം ആരംഭിച്ചത്. മരിച്ച ഹാരിസിന്റെ ബന്ധുക്കളോടും സംസാരിക്കുമെന്നും, മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് ഉദോഗ്യസ്ഥരിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കുമെന്നും ഡയറക്ടർ റംല ബീവി പറഞ്ഞു.
ചികിത്സയിൽ ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജിന്റെ നിലപാട്. വിവാദപരമായ ഓഡിയോ സന്ദേശം തയ്യാറാക്കിയ നഴ്സിംഗ് ഓഫിസറെ ഇന്നലെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു. ഹാരിസിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ നിന്ന് ഇന്ന് അന്വേഷണം തുടങ്ങുമെന്ന് കളമശേരി പൊലീസ് പറഞ്ഞു. ഹാരിസിന്റെ മരണത്തിൽ ബന്ധുക്കൾ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.
കൊറോണ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഫോർട്ട് കൊച്ചി സ്വദേശി സി.കെ ഹാരിസ് മരിച്ചിരുന്നു. മരണത്തിന് തൊട്ടു പിന്നാലെ മരണ കാരണം വെന്റിലേറ്റർ ട്യൂബുകൾ മാറി കിടന്നത് മൂലമാണെന്ന് വ്യക്തമാക്കിയുള്ള നഴ്‌സിംഗ് ഓഫീസറായ ജലജ ദേവിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജലജ ദേവിക്കെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.
















Comments