ഭോപ്പാല്‍: പ്രതിപക്ഷത്തേയും സ്ത്രീ സമൂഹത്തേയും താറടിക്കുന്ന കോണ്‍ഗ്രസ്സ് നേതാവ് കമല്‍നാഥിന് ഉപദേശവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്ത്. തുടർച്ചയായി വിവാദ പ്രസ്താവനകളുമായി രംഗത്തുള്ള കമല്‍നാഥി നോടാണ് ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്റെ ഉപദേശരൂപേണയുള്ള അഭ്യര്‍ത്ഥന. തന്റെ ഐറ്റം എന്ന വാക്ക് എടുത്ത് ബി.ജെ.പി രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്ന കമല്‍നാഥിന്റെ പ്രസ്താവന യോടാണ് ശിവരാജ് സിംഗ് ചൗഹാന്‍ പ്രതികരിച്ചത്.
‘നിങ്ങള്‍ മധ്യപ്രദേശിനെ നിങ്ങളുടെ കൊള്ളയടിക്കല്‍ കേന്ദ്രമാക്കി. നിങ്ങളുടെ സ്വന്തം കാര്യത്തിനും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ താല്‍പ്പര്യത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. ദയവുചെയ്ത് സംസ്ഥാനത്തേയും ജനങ്ങളേയും സ്‌നേഹിക്കാന്‍ പഠിക്കൂ. നിങ്ങള്‍ മധ്യപ്രദേശുകാരനല്ലാതിരുന്നിട്ടും ജനങ്ങള്‍ നിങ്ങളെ അംഗീകരിക്കുന്നുണ്ട്. അതെങ്കിലും മനസ്സിലാക്കൂ’ ചൗഹാന്‍ പറഞ്ഞു. കമല്‍നാഥിനയച്ച കത്തിലാണ് ശിവരാജ് സിംഗ് ചൗഹാന്‍ ഉപദേശം നല്‍കിയത്.
Comments