ഹൈദരാബാദ്: തെലങ്കാന, ആന്ധ്രപ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു.മഴയിൽ സംസ്ഥാനങ്ങളിൽ മരണം എഴുപത് കവിഞ്ഞു. ഹൈദരാബാദ് നഗരവും, താഴ്ന്ന പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഇരു സംസ്ഥാനങ്ങളിലേയും ഏക്കർ കണക്കിനുള്ള കൃഷിയിടങ്ങൾ വെള്ളത്തിലാണ്. നദികൾ കരകവിഞ്ഞൊഴുകുകയാണ്.
തെലങ്കാനയിൽ മാത്രം ഇതുവരെ 6,000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി എന്നാണ് സർക്കാർ കണക്ക് പറയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,350 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.
സൈന്യവും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. അടുത്ത മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നഷ്ടമായതിനാൽ പുതിയ സർട്ടിഫിക്കറ്റുകൾ നൽകുമെന്നു സർക്കാർ അറിയിച്ചു.
















Comments