ന്യൂഡൽഹി : ദുർഗ പൂജയ്‌ക്കുള്ള പന്തലുകളിൽ സന്ദർശക വിലക്കേർപ്പെടുത്തിയ ഉത്തരവിൽ ഇളവ് അനുവദിച്ച് കൊൽക്കത്ത ഹൈക്കോടതി . ഒരു സമയം 45 പേർക്ക് പൂജ നടക്കുന്ന പന്തലിൽ പ്രവേശിക്കാൻ കോടതി അനുമതി നൽകി.പ്രധാന ചടങ്ങുകൾ ആരംഭിക്കാൻ ഒരു ദിവസം അവശേഷിക്കുമ്പോഴാണ് പുതിയ ഉത്തരവ് .
പന്തലുകളിൽ വിലക്കേർപ്പെടുത്തിയ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 400 ദുർഗാ പൂജ സംഘാടകർ അപ്പീൽ നൽകിയതിനെത്തുടർന്നാണ് കോടതി ഇളവ് അനുവദിച്ചത് . ദുർഗ പൂജ സംഘാടകരുടെ സംഘടനയായ ദുർഗോത്സവ് ഫോറമാണ് ചൊവ്വാഴ്ച കോടതിയെ സമീപിച്ചത്.
ഓരോ പന്തലിലും അനുവദനീയമായ വ്യക്തികളുടെ പട്ടിക ദിവസേന നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു. ഈ ലിസ്റ്റുകൾ എല്ലാ ദിവസവും രാവിലെ 8 മണിക്ക് പന്തലുകൾക്ക് പുറത്ത് സ്ഥാപിക്കണം. 300 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള വലിയ പന്തലുകൾക്ക് 60 ആളുകളെ വരെ ഉൾപ്പെടുത്താൻ കഴിയുമെങ്കിലും ഒരു സമയം 45 ൽ കൂടുതൽ ആളുകളെ അനുവദിക്കാൻ കഴിയില്ല. ചെറിയ പന്തലുകൾക്ക് 15 പേരെ വരെ ഉൾപ്പെടുത്താം
അഞ്ജലി, സിന്ദൂർ ഖേല എന്നീ രണ്ട് പ്രധാന ആചാരങ്ങൾ അനുവദിക്കണമെന്ന് സംഘാടകർക്ക് വേണ്ടി ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഇത് കോടതി നിരസിച്ചു.
















Comments