കൊൽക്കത്ത : ലോക്ക്ഡൗൺ സമയത്ത് അതിഥി തൊഴിലാളികൾക്ക് സ്വന്തം നാട്ടിലെത്താൻ സഹായവുമായെത്തിയ ബോളിവുഡ് നടൻ സോനു സൂദിന് ആദരവുമായി കൊൽക്കത്തയിലെ ദുർഗാപന്തൽ.
കെഷ്തോപൂർ പ്രഫുല്ല കാനൻ ദുർഗാ പൂജ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുർഗാ പൂജയ്‌ക്കുള്ള പന്തലിൽ സോനു സൂദിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
അതിഥി തൊഴിലാളി കൊണ്ടു പോകുന്നതിനുള്ള ഒരു ബസിന്റെ പശ്ചാത്തലത്തിലാണ് സോനു സൂദിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ സമയത്ത് കുടുങ്ങിപ്പോയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് തൊഴിലാളികളെ ബസ്, ട്രെയിൻ, വിമാന മാർഗങ്ങളിൽ സോനു നാട്ടിലെത്തിച്ചിരുന്നു.
അതിഥി തൊഴിലാളികളുടെ പാലായനം പശ്ചാത്തലമാക്കി മറ്റ് നിരവധി പ്രതിമകളും ദുർഗാപൂജ പന്തലിൽ ഒരുക്കിയിട്ടുണ്ട്.
Comments