ശത്രുക്കളുടെ അത്യാധുനിക ടാങ്കുകളെ ഭസ്മമാക്കും: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച നാഗ് മിസൈല്‍ യുദ്ധമുഖത്തേക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Defence

ശത്രുക്കളുടെ അത്യാധുനിക ടാങ്കുകളെ ഭസ്മമാക്കും: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച നാഗ് മിസൈല്‍ യുദ്ധമുഖത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 09:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയമായ ടാങ്ക് വേധ മിസൈല്‍ നാഗ് യുദ്ധമുഖത്തേക്ക്.   നാഗിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡി.ആര്‍.ഡി.ഒ അറിയിച്ചു. അവസാന വട്ട പരീക്ഷണം പൂര്‍ത്തിയായതോടെ  മിസൈല്‍ ഉടൻ തന്നെ  കരസേനയ്‌ക്ക് കൈമാറും.

രാജസ്ഥാനിലെ പൊഖ്‌റാനില്‍ ആണ് നാഗ് മിസൈൽ പരീക്ഷണം നടത്തിയത്. ഇന്ത്യയുടെ മൂന്നാം തലമുറ മിസൈലാണ് നാഗ്. കരയാക്രമണത്തില്‍ സൈന്യത്തിന് മുതല്‍കൂട്ടാകുന്ന ആയുധമാണിത്.     ടാങ്കുകളെ തകര്‍ക്കാനുളള  ഏറ്റവും കരുത്തേറിയ മിസൈൽ ആണ് ഇത്.  ശത്രുക്കളുടെ അത്യാധുനിക ടാങ്കുകളേയും കവചിത വാഹനങ്ങളേയും തകര്‍ക്കാന്‍ പാകത്തിനാണ് നാഗിന്റെ രൂപകല്‍പ്പന. മിസൈല്‍ വഹിക്കുന്ന പ്രത്യേക വാഹനമാണ് നാഗിനെ നിയന്ത്രിക്കുന്നത്. നാലു മുതല്‍ 7 കിലോമീറ്റര്‍ വരെ ദൂരത്തുള്ള ലക്ഷ്യങ്ങളാണ് ഭേദിക്കുക. നേരിട്ട് യുദ്ധഭൂമിയില്‍ ഉപയോഗിക്കാനുള്ള മിസൈലുകളാണ് നാഗെന്നും ഡി.ആര്‍.ഡി.ഒ വ്യക്തമാക്കി.

ഏത് കാലാവസ്ഥയിലും  നാഗ് മിസൈലുകൾ പ്രയോഗിക്കിനാകും  .  തെര്‍മല്‍ ഇമേജിങ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിര്‍ണയിച്ച് ആക്രമണം നടത്തുകയാണ് മിസൈല്‍ ചെയ്യുന്നത്. 1980കളില്‍ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈല്‍ പദ്ധതികളില്‍ ഒന്നാണ് നാഗ്. അഗ്‌നി, പ്രിഥ്വി, ആകാശ്, ത്രിശൂല്‍ എന്നിവയാണ് മറ്റുള്ളവ. ഇതില്‍ ത്രിശൂല്‍ പദ്ധതി പിന്നീട് ഉപേക്ഷിച്ചു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോള്‍ സൈന്യത്തിന്റെ ഭാഗമാണ്.

രണ്ടര കിലോമീറ്ററിനപ്പുറത്തേക്ക് പ്രയോഗിക്കുന്ന  ചെറു മിസൈലുകള്‍ വേണമെന്ന ഇന്ത്യൻ  കരസേനയുടെ ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത്.   നിലവിലുള്ളത് മിലന്‍ 2ടിയും കോണ്‍കൂര്‍ മിസൈലുമാണ്. 300 നാഗ് മിസൈലുകളും 24 മിസൈല്‍ വിക്ഷേപണ വാഹനങ്ങളും വാങ്ങാന്‍ കരസേനയ്‌ക്ക് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരിക്കുകയാണ്.

Tags: drdodrdo-armyanti tank missile
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

ഓപ്പറേഷൻ സിന്ദൂറിൽ വ്യോമസേനയുടെ ചീറ്റപ്പുലി!! 114 റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിച്ചേക്കും, ചെലവ് 2 ലക്ഷം കോടി; പദ്ധതി കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ

ആത്മനി‍ർഭര ഭാരതം!! 97 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ അനുമതി; 62,000 കോടിയുടെ കരാ‍ർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്

എത്തിപ്പോയ് അപ്പാച്ചെ!! സൈന്യം കാത്തിരുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് എത്തി; ചരിത്ര നിമിഷമെന്ന് സേന

13,700 അടി ഉയരത്തിൽ ഒരു വിമാനത്താവളം; ഇന്ത്യയുടെ ഏറ്റവും ഉയരം കൂടിയ ‘ന്യോമ’ വ്യോമതാവളം ലഡാക്കിൽ; ഒക്ടോബറിൽ പ്രവർത്തനസജ്ജമാകും

Latest News

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies